Home NEWS ഐ എം എ ഇരിങ്ങാലക്കുട യൂണിറ്റ് പ്രതിഷേധ സൂചനസമരം നടത്തി

ഐ എം എ ഇരിങ്ങാലക്കുട യൂണിറ്റ് പ്രതിഷേധ സൂചനസമരം നടത്തി

ഇരിങ്ങാലക്കുട :ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രകൃയ നടത്തുവാനുള്ള ഭാരതീയ ചികിത്സാ കൗണ്‍സില്‍ ഉത്തരവ് അശാസ്ത്രീയവും അപകടകരും ആണെന്ന് സാധാരണ ജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി ഐ എം എ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഠാണവിലും ആല്‍ത്തറയ്ക്കലും പ്രതിഷേധ സൂചനസമരം നടത്തി.നൂറ്റാണ്ടുകളായി ശസ്ത്രക്രീയ രംഗത്ത് ഒരു ഇടപെടലും നടത്താത്ത ആയൂര്‍വേദ വിഭാഗത്തിന് 58 ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഗസ്റ്റാണ് ആലോപതി ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന് വഴിവെച്ചത്.ഏറ്റവും കുറഞ്ഞത് 9 വര്‍ഷത്തെ പഠനത്തിന് ശേഷമാണ് ഓരോ ശസ്ത്രക്രീയ വിദഗ്ദനും മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്ത് വരുന്നതെന്നും ഇതൊന്നുമില്ലാതെ ഏങ്ങനെ ആയൂര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുമെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് പ്രസിഡന്റ് ജോണ്‍ പോള്‍, സെക്രട്ടറി ജോം ജേക്കബ്,ട്രഷറര്‍ ഡോ.ഹേമന്ത്, ഡോ. എല്‍ എന്‍ വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version