ഇരിങ്ങാലക്കുട : നിര്‍ദ്ധന കുടുംബത്തിന് കൈതാങ്ങായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്.ആസാദ് റോഡിലെ വാടക വീട്ടില്‍ കഴിയുന്ന പായമ്മല്‍ വീട്ടില്‍ രാജേന്ദ്രന്റെ കൂടുംബത്തിനാണ് സഹായം നല്‍കിയത്. ലോട്ടറി വില്‍പ്പനക്കാരനായ രാജേന്ദ്രന്റെ ഇളയ മകള്‍ ദേവനന്ദയ്ക്ക് രണ്ട് വയസ്സ് പ്രായം മുതല്‍ കാഴ്ച്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടു.രാജേന്ദ്രന്റെ തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നത്. കോവീഡ് ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ അതും നിലച്ച അവസ്ഥയിലായി. പ്രദേശവാസി ഇരിങ്ങാലക്കുട ജനമൈത്രി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമിന്റെ നേത്യത്വത്തില്‍ പലവ്യജ്ഞനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കാന്‍ എത്തിയപ്പോഴാണ് കഴിഞ്ഞ നാല് മാസമായി വാടക പോലും നല്‍കിയിട്ടില്ലെന്ന വസ്തുതയും ഇളയ മകളുടെ അസുഖ വിവരവും അറിയുന്നത്. തുടര്‍ന്ന് പ്രവാസി വ്യവസായി നിസാര്‍ അഷറഫുമായി പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധപെടുകയായിരുന്നു. വെള്ളിയാഴ്ച്ച രാജേന്ദ്രന്റെ വീട്ടിലെത്തിയ ജനമൈത്രി പോലീസ് അംഗങ്ങളായ എസ് ഐ ക്ലീറ്റസ്, രാഹുല്‍,അരുണ്‍, സുഭാഷ്,ബ്രാന്‍ഡ് കീ ഡയറക്ടര്‍ അജ്ഞുമോന്‍ വെള്ളാനിക്കാരന്‍ എന്നിവര്‍ ചേര്‍ന്ന് നാല് മാസത്തെ വാടക കുടിശ്ശിക നല്‍കുകയായിരുന്നു.