Home NEWS വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ആൽത്തറക്കൽ പ്രതിഷേധ സമരം നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ആൽത്തറക്കൽ പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് തൃശ്ശൂർ ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു കൊണ്ട് പ്രതിഷേധ സമരം നടത്തി.പ്രതിഷേധ സമരങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ആൽത്തറക്കൽ പ്രതിഷേധ സമരം നടത്തി.കോവിഡ് നിയന്ത്രണങ്ങൾ വ്യാപാരികളുമായി കൂടിയാലോചിക്കുക,നിയന്ത്രണങ്ങൾ ഏകീകൃത സ്വഭാവത്തോടെ ശാസ്ത്രീയമായി നടപ്പിലാക്കുക,മൈക്രോ-കണ്ടെയ്ൻമെന്റ് സോണുകൾ പ്രാവർത്തികമാക്കുക,നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിടുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുക,അനധികൃത കച്ചവടങ്ങൾ പരിപൂർണമായി നിരോധിക്കുക,ഭീമമായി വർദ്ധിപ്പിച്ച കെട്ടിടനികുതി പിൻവലിക്കുക,കെട്ടിട വാടക നിയന്ത്രണമുൾപ്പെടെയുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 12 ഇന ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആയിരുന്നു സമരം ആൽത്തറക്കൽ നടന്ന പ്രതിഷേധ ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് എബിൻ വെള്ളാനിക്കാരൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ സ്വാഗതം പറഞ്ഞു.മുൻ പ്രസിഡന്റ് ടി വി ആന്റോ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജാക്സൺ കരപറമ്പിൽ, മണി മേനോൻ, ബാലസുബ്രഹ്മണ്യൻ, ലിഷോൺ ജോസ് കാട്ള എന്നിവർ നേതൃത്വം നൽകി.

Exit mobile version