കാട്ടൂർ :മാർക്കറ്റിലെ വ്യാപാരികൾക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താൽക്കാലിമായി അടച്ചിട്ടിരുന്ന മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ അനുമതി . ജൂബിലി ഹാളിൽ നടന്ന 109 പേരുടെ ആന്റിജൻ പരിശോധനയിൽ കാട്ടൂർ മാർക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും അടങ്ങിയ 55 പേരുടെയും കോവിഡ് പരിശോധന റിപ്പോർട്ട് നെഗറ്റീവ് ആയതിനാലാണ് താൽക്കാലികമായി അടച്ച കാട്ടൂർ മാർക്കറ്റിലെ കടകൾ തുറന്നു പ്രവർത്തിക്കാൻ പഞ്ചായത്തും ആരോഗ്യ വിഭാഗവും അനുമതി നൽകിയത് .കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു കടയിൽ വരുന്നവരുടെ പേര്, ഫോൺ നമ്പർ എന്നിവ എഴുതിയേ കടയിൽ പ്രവേശിപ്പിക്കുവാൻ പാടുള്ളു, മാസ്ക്, സാമൂഹിക അകലം,5 പേരിൽ കൂടുതൽ പേര് കടയിൽ ഒരേസമയം പാടുള്ളതല്ലന്ന് അധികൃതർ അറിയിച്ചു.