തൃശൂർ ജില്ലയിലെ 812 പേർക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബർ 2) കോവിഡ്-19 സ്ഥിരീകരിച്ചു. 270 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6389 ആണ്. തൃശൂർ സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15066 ആണ്. അസുഖബാധിതരായ 8546 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.വെള്ളിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 805 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 10, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ഏഷ്യൻ പെയിൻറ്സ് കുട്ടനെല്ലൂർ ക്ലസ്റ്റർ 1, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, റോയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, സൺ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 772. കൂടാതെ 2 ആരോഗ്യ പ്രവർത്തകർക്കും 3 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 6 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 48 പുരുഷൻമാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 26 ആൺകുട്ടികളും 35 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 238, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-29, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-52, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-71, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 237, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-159, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 313, സി.എഫ്.എൽ.ടി.സി കൊരട്ടി-90, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-401, സി.എഫ്.എൽ.ടി.സി നാട്ടിക-737, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-63, ജി.എച്ച് തൃശൂർ-29, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-54, ചാവക്കാട് താലൂക്ക് ആശുപത്രി-42, ചാലക്കുടി, താലൂക്ക് ആശുപത്രി -13, കുന്നംകുളം താലൂക്ക് ആശുപത്രി -26, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി-10, അമല ആശുപത്രി-54, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-77, മദർ ആശുപത്രി-4, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-2, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി-2, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -6, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-6, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-4, സെന്റ് ആന്റണീസ് പഴുവിൽ-2, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-9. 2777 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.
9947 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 363 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച 3742 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4401 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 162916 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. വെള്ളിയാഴ്ച 446 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 76 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 480 പേരെ ആകെ സ്ക്രീനിംഗ് ചെയ്തിട്ടുണ്ട്.