Home NEWS സ്വാതന്ത്രദിനത്തിൽ ഓൾ സ്റ്റാര്‍സ് ക്ലബ് നിർദ്ധരരായ വിദ്യാർത്ഥികൾക്ക് പഠനത്തിനായി സ്മാർട്ട് ടിവികൾ വിതരണം ചെയ്തു

സ്വാതന്ത്രദിനത്തിൽ ഓൾ സ്റ്റാര്‍സ് ക്ലബ് നിർദ്ധരരായ വിദ്യാർത്ഥികൾക്ക് പഠനത്തിനായി സ്മാർട്ട് ടിവികൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട :ഓൾ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ്ബിന്റെ കൊറോണാ കാലഘട്ടത്തിലെ കരുതലായി “കാരുണ്യം വിദ്യാഭ്യാസം” എന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മേഘലയിലെ നിർദ്ധരരായ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനായി സ്മാർട്ട് ടിവികൾ വിതരണം ചെയ്തു. ഓൾ സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ് പ്രസിഡന്റ് ടോം ജെ മാമ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ഐ.ടി .യു ബാങ്ക് ചെയർമാൻ എം പി ജാക്സൺ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാർഡ് 22 ലെ വിദ്യാർത്ഥിയുടെ രക്ഷിതാകൾക്ക് സ്മാർട്ട് ടിവി നൽകി പദ്ധതി ഉദ്‌ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സോണിയ ഗിരി,വേണുഗോപാലൻ മാസ്റ്റർ,ഇന്ദിരാദേവി ടീച്ചർ,വിദ്യാസാഗര്‍ യു കെ,മനോജ് ഐബെൻ,ഷെമീനാ,ഡോൺ,അജിത്ത്,ശരത് ദാസ്,ജെറോൺ എന്നിവർ സന്നിഹിതരായിരുന്നു.

Exit mobile version