ഇരിങ്ങാലക്കുട :ആയുർവേദാചാര്യനും, ആയുർവേദ കോളേജിന്റെയും, ഗവേഷണ കേന്ദ്രത്തിന്റെയും സ്ഥാപകനും മാനേജിങ് ഡയരക്ടറുമായ ഇ. ടി. നാരായണ മൂസ്സിന്റെ വേർപാടിൽ ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് അനുശോചിച്ചു. അനുസ്മരണ യോഗത്തിൽ താലൂക്ക് പ്രസിഡന്റ് ഷാജു പൊറ്റക്കൽ അധ്യക്ഷത വഹിച്ചു. ആയുർവേദത്തിൽ ഒട്ടേറെ പരീക്ഷണങ്ങളിലൂടെ ജനകീയമാക്കിയതിൽ മുഖ്യ പങ്കു വഹിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഡ്വ. രമേഷ് കൂട്ടാല യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സാദാരണക്കാരന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചികിത്സയെ ഈശ്വര സേവയായി കണ്ട മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം. 1992 – ൽ ആയുർവേദ റിസർച്ച് ചാരിറ്റബിൾ ആശുപത്രിയും അദ്ദേഹം ആരംഭിച്ചു. 2010-ൽ രാജ്യം പത്മ ഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി മണമ്മൽ മധുസൂദനൻ യോഗത്തിന് സ്വാഗതം ആശംസിച്ചു. ഭാരവാഹികളായ സരസൻ കാട്ടൂർ, സതീശൻ തൈപ്പിള്ളി, ജ്യോതീന്ദ്രനാഥ് പറത്താട്ടിൽ,, മനോഹരൻ, ഹരിമാഷ്, വാസു. സി. എസ്., സുനിൽ പടിയൂർ, ജയരാജ്, ഷാജു പി. പി, ഗോപിനാഥ് എന്നിവരും അനുശോചിച്ചു.