Home NEWS കോവിഡ് മുക്തമാകും വരെ കെ.എസ്.ഇ കമ്പനി തുറക്കാൻ അനുവദിക്കരുത് – സി പിഐ

കോവിഡ് മുക്തമാകും വരെ കെ.എസ്.ഇ കമ്പനി തുറക്കാൻ അനുവദിക്കരുത് – സി പിഐ

ഇരിങ്ങാലക്കുട:കോവിഡ് മുക്തമാകും വരെ കെ.എസ്.ഇ കമ്പനി തുറക്കാൻ അനുവദിക്കരുത് – സി പിഐ കോവിഡ് മാനദണ്ഡങ്ങൾ മന:പൂർവ്വം ലംഘിച്ച് ഇരിങ്ങാലക്കുട പട്ടണത്തെയും പരിസരപ്രദേശങ്ങളെയും എല്ലാം ദീർഘകാലമായി കണ്ടെയ്ൻമെൻ്റ് സോണും, ട്രിപ്പിൾ ലോക്ക് ഡൗണിലും കൊണ്ടെത്തിച്ചത് കെ.എസ്.ഇ കമ്പനിയാണെന്ന് സി പി ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റി യോഗം വിലയിരുത്തി.ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ മുഴുവൻ തന്മൂലം വലിയ ബുദ്ധിമുട്ടനുഭവിച്ചുകൊണ്ടിരിക്കെ കമ്പനി തുറക്കാൻ അനുവദിക്കണമെന്ന ചിലരുടെ പ്രസ്താവനയെ യോഗം അപലപിച്ചു.എല്ലാ ദിവസവും പ്രദേശത്ത് നിരവധിപേർ രോഗബാധിതരാകുന്നു. കമ്പനിയുടെ ധിക്കാരപൂർണ്ണമായ നടപടിക്കെതിരെ കേസെടുത്തിട്ടുമുണ്ട്. അതെല്ലാം പരിഗണിച്ച് കമ്പനി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് സി പി ഐ ലോക്കൽ കമ്മിറ്റി ജില്ലാ കലക്ടർ ഉൾപ്പടെ അധികാരികളോട് ആവശ്യപ്പെട്ടു.മണ്ഡലം സെക്രെട്ടേറിയറ്റ് മെമ്പറും, മുനിസിപ്പൽ കൗൺസിലറുമായ എം.സി.രമണൻ്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എസ്.പ്രസാദ്,കെ.ഒ. വിൻസെൻറ് മാസ്റ്റർ, കെ.സി. ശിവരാമൻ,ബെന്നി വിൻസെൻ്റ്, സതീഷ് ടി കെ, രാജേഷ് തമ്പാൻ, വർദ്ധനൻ പുളിക്കൽ,
കെ.സി.മോഹൻലാൽ,ശോഭന മനോജ്, വി. കെ. സരിത, ടി.വി. സുകുമാരൻ എന്നിവർ പങ്കെടുത്തു.

Exit mobile version