തൃശൂർ:ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 17) 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 32 പേർ രോഗമുക്തരായി. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരണമടഞ്ഞ പുല്ലൂർ തെക്കുംപറമ്പിൽ വീട്ടിൽ ഷിജു (46, പുരുഷൻ) വിന് കോവിഡ് സ്ഥിരീകരിച്ചു. ന്യൂമോണിയ ബാധിച്ചാണ് ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുരിയച്ചിറയിലെ കോർപ്പറേഷൻ ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിച്ചു.ഇരിങ്ങാലക്കുട കേരള ഫീഡ്‌സിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയിൽ നിന്ന് രോഗപ്പകർച്ച ഉണ്ടായ 2 പേർ (51, പുരുഷൻ), (50, പുരുഷൻ), കുന്നംകുളത്ത് രോഗബാധിതനായ വ്യക്തിയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേർ (61, സ്ത്രീ), (41, സ്ത്രീ), (52, പുരുഷൻ), ഇരിങ്ങാലക്കുട കെ എസ് ഇ യിൽ നിന്ന് രോഗബാധിതനായ വ്യക്തിയിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (65, സ്ത്രീ), (35, പുരുഷൻ), (54, പുരുഷൻ), പുല്ലൂർ സ്വദേശികളായ 2 പേർ (55, സ്ത്രീ), (47, പുരുഷൻ), പൊറത്തിശ്ശേരി സ്വദേശി (61, പുരുഷൻ), അതിഥി തൊഴിലാളിയായ (23, പുരുഷൻ), ചേർത്തല സ്വദേശിയിൽ നിന്ന് രോഗം ബാധിച്ച ചേർത്തലയിൽ ജോലി ചെയ്യുന്ന മുകുന്ദപുരം സ്വദേശി (46, പുരുഷൻ), ചെന്നൈയിൽ നിന്ന് മടങ്ങിയ രോഗിയിൽ നിന്ന് രോഗപ്പകർച്ച ഉണ്ടായ തൃശൂർ സ്വദേശി (26, സ്ത്രീ) എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ജൂലൈ 1 ന് റിയാദിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (47, പുരുഷൻ), ജൂലൈ 3 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (55, പുരുഷൻ), ജൂലൈ 11 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന മൈലാട്ടു പാറ സ്വദേശി (28, പുരുഷൻ), ജൂലൈ 4 ന് ഹൈദരാബാദിൽ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (28, സ്ത്രീ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ (47, പുരുഷൻ), ജൂൺ 30 ന് കോയമ്പത്തൂരിൽ നിന്ന് വന്ന മായന്നൂർ സ്വദേശി (33, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (2 വയസ്സുള്ള ആൺകുട്ടി), ജൂൺ 29 ന് റിയാദിൽ നിന്ന് വന്ന മതിലകം സ്വദേശിയായ ഒരു വയസ്സുള്ള ആൺകുട്ടി, ജൂലൈ 1 ന് കോയമ്പത്തൂരിൽ നിന്ന് വന്ന 15 വയസ്സുളള ആൺകുട്ടി, ജൂൺ 28 ന് മുംബെയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (25, പുരുഷൻ), ജൂലൈ 7 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (58, പുരുഷൻ), പൂനെയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (29, പുരുഷൻ), ജൂൺ 17 ന് അബുദാബിയിൽ നിന്ന് വന്ന പഴഞ്ഞി സ്വദേശി (38, പുരുഷൻ), ജൂലൈ 13 ന് റിയാദിൽ നിന്ന് വന്ന പാവറട്ടി സ്വദേശി (61, പുരുഷൻ), ജൂലൈ 13 ന് സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (58, സ്ത്രീ), ജൂൺ 15 ന് ദമാമിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി (29, പുരുഷൻ), ജൂലൈ 5 ന് മുംബെയിൽ നിന്ന് വന്ന മാപ്രാണം സ്വദേശിയായ പുരുഷൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 742 ആയി. 468 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ച 259 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13635 പേരിൽ 13354 പേർ വീടുകളിലും 281 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 47 പേരെയാണ് വെളളിയാഴ്ച (ജൂലൈ 17) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 718 പേരെ വെളളിയാഴ്ച (ജൂലൈ 17) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1065 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.വെളളിയാഴ്ച (ജൂലൈ 17) 937 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 18802 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 16972 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1830 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 8165 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.വെളളിയാഴ്ച (ജൂലൈ 17) 405 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 50417 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 164 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.വെളളിയാഴ്ച (ജൂലൈ 17) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 410 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.