കാട്ടൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് ഗുണ്ടാ സംഘം അറസ്റ്റിൽ..ചെമ്മണ്ട സ്വദേശി പാളയംകോട്ടുകാരൻ ഷറഫുദ്ദിൻ (19) എന്ന യുവാവിനെ താണിശ്ശേരിയിൽ നിന്നും ജൂലൈ 12 ന് തട്ടിക്കൊണ്ടു പോകുകയും ഒരു ദിവസത്തോളം പല സ്ഥലങ്ങളിലുമായി കൊണ്ട് പോയി ഭീഷണി പെടുത്തുകയും മൊബൈൽ ഫോൺ തട്ടിയെടുത്തു ബ്ലാക്ക് മെയിൽ ചെയ്തും പണം ആവശ്യപ്പെട്ടു ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ ഇന്നലെ കാട്ടൂർ പോലീസ് 6 പേരെ വലപ്പാട് നിന്നും സാഹസികമായി അറസ്റ്റ് ചെയ്തു..കഞ്ചാവ് ഉൾപ്പെടെ നിരവധി കേസ്സുകളിൽ ക്രിമിനലുകളായ മുനയം ചാഴു വീട്ടിൽ അസ്മിൻ (23) ,പൊറത്തിശ്ശേരി മേപ്പുറത്ത് വീട്ടിൽ വിഷ്ണു പ്രസാദ് (23),പൊറത്തിശ്ശേരി മേപ്പുറത്ത് വീട്ടിൽ ശിവപ്രസാദ് (25),കിഴുത്താണി മരച്ചോട്ടിൽ വീട്ടിൽ ജിജീഷ് (23),മൂർക്കനാട് വല്ലത്ത് വീട്ടിൽ വിശ്വാസ് (22),മുനയം കറുപ്പം വീട്ടിൽ നിസ്സാർ (23) എന്നിവരെ ആണ് ഇത് വരെ അറസ്റ്റ് ചെയ്തത്.. ഇരിഞ്ഞാലക്കുട Dysp ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സന്ദീപ് കുമാർ, SI മാരായ ബൈജു, വിമൽ, ASI സുകുമാർ, സീനിയർ സിവിൽ പോലീസ് താജുദ്ധീൻ, സിവിൽ പോലിസ് ഓഫീസർ മാരായ ഷാനവാസ്, മുരുകദാസ്, ഫെബിൻ, വിജേഷ്, പ്രദോഷ്, ശ്രീനാഥ്, ദിനിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു