പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇത് പ്രകാരം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മുഖാവരണം ധരിക്കണം.രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ധര്‍ണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകള്‍ എന്നിവ പാടില്ല. വിവാഹച്ചടങ്ങുകളില്‍ ഒരേസമയത്ത് പരമാവധി 50 പേര്‍. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍. മുഖാവരണം, സാനിറ്റൈസര്‍, ആറടി അകലം എന്നിവ നിര്‍ബന്ധം. പൊതുസ്ഥലത്തോ റോഡിലോ ഫുട്പാത്തിലോ തുപ്പരുത്.വ്യാപാരസ്ഥാപനങ്ങളിൽ ഒരേ സമയം 20 പേരിൽ കൂടാൻ പാടുള്ളതല്ല .മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംനിന്ന് എത്തുന്നവര്‍ ഇ-ജാഗ്രതയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം ശിക്ഷ ലഭിക്കും.