തൃശൂർ : ജില്ലയിൽ തിങ്കളാഴ്ച (ജൂൺ 29) 26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തു നിന്നും 9 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 26 ന് ദുബൈയിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (40, പുരുഷൻ), ജൂൺ 27 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന മുറ്റിച്ചൂർ സ്വദേശികളായ (34, സ്ത്രീ, 12 വയസ്സുള്ള ആൺകുട്ടി), ജൂൺ 26 ന് ദോഹയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (24, പുരുഷൻ), ജൂൺ 26 ന് ദോഹയിൽ നിന്ന് വന്ന കാഞ്ഞൂർ സ്വദേശി (52, പുരുഷൻ), ജൂൺ 26 ന് ദോഹയിൽ നിന്ന് വന്ന ഏനാമാക്കൽ സ്വദേശി (46, പുരുഷൻ), ജൂൺ 26 ന് സൗദിയിൽ നിന്ന് വന്ന അടാട്ട് സ്വദേശി (59, പുരുഷൻ), ജൂൺ 16 ന് റഷ്യയിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി (20, പുരുഷൻ), ജൂൺ 20 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പീച്ചി സ്വദേശി (52, പുരുഷൻ), ജൂൺ 11 ന് റിയാദിൽ നിന്ന് വന്ന പീച്ചി സ്വദേശി (30, പുരുഷൻ), ജൂൺ 13 ന് കുവൈറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (58, പുരുഷൻ), ജൂൺ 14 ന് കുവൈറ്റിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി (34, പുരുഷൻ), ജൂൺ 14 ന് കുവൈറ്റിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (46, പുരുഷൻ), ജൂൺ 15 ന് മലേഷ്യയിൽ നിന്ന് വന്ന പരിയാരം സ്വദേശി (38, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന മുള്ളൂർക്കര സ്വദേശി (38, പുരുഷൻ), ജൂൺ 24 ന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (30, പുരുഷൻ), ജൂൺ 17 ന് ചെന്നൈയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശികളായ (15 വയസ്സുളള പെൺകുട്ടി, 40 വയസ്സായ സ്ത്രീ), ബംഗളൂരുവിൽ നിന്ന് വന്ന തെക്കുംകര സ്വദേശികളായ (47, പുരുഷൻ, 44, പുരുഷൻ), മുംംബെയിൽ നിന്ന് വന്ന ചൂലിശ്ശേരി സ്വദേശികളായ ഒരു കുടുംബത്തിൽപെട്ട (58, പുരുഷൻ, 48, സ്ത്രീ), ജൂൺ 24 ന് ചെന്നൈയിൽ നിന്ന് വന്ന മുരിങ്ങൂർ സ്വദേശി (30, പുരുഷൻ), ജൂൺ 22 ന് ബംഗളൂരുവിൽ നിന്ന് വന്ന ഏറിയാട് സ്വദേശി (47, പുരുഷൻ) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂർ കോർപ്പറേഷൻ ഓഫീസിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശിക്കും (47, പുരുഷൻ), ചേർപ്പ് സ്വദേശിക്കും (38, പുരുഷൻ) രോഗം സ്ഥിരീകരിച്ചു.ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതുവരെ 215 പേർ ജില്ലയിൽ രോഗമുക്തരായി.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 19151 പേരും ആശുപത്രികളിൽ 186 പേരും ഉൾപ്പെടെ ആകെ 19337 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ജൂൺ 29) നിരീക്ഷണത്തിന്റെ ഭാഗമായി 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേരെ ഡിസ്ചാർജ്ജ് ചെയ്തു.നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 1284 പേരെയാണ് പുതുതായി ചേർത്തത്. 822 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.തിങ്കളാഴ്ച (ജൂൺ 29) അയച്ച 147 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 9388 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 8943 സാമ്പിളുകളുടെ ഫലം വന്നു. 445 സാമ്പിളുകളുടെ എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 3063 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.തിങ്കളാഴ്ച (ജൂൺ 29) 366 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 43293 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച (ജൂൺ 29) 163 പേർക്ക് കൗൺസലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 531 പേരെ സ്‌ക്രീൻ ചെയ്തു