വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭയുടെ വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ എഴുപത്തി ഒമ്പതാമത് ചരമവാർഷിക ദിനാചരണം നടത്തി. വെള്ളാങ്ങല്ലൂർ സെന്ററിൽ നടന്ന ദിനാചാരണ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം പി.എൻ.സുരൻ ഉൽഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, മഹിളാ ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം ജയാ തിലകൻ, എൻ വി ഹരിദാസ്, പി വി.അയ്യപ്പൻ, ബാബു തൈവളപ്പിൽ, കെ.കെ.സുരേഷ് എന്നിവർ സംസാരിച്ചു.കോണത്തുകുന്ന് കിഴക്കുമ്മുറി ശാഖാ മഹാത്മാ അയ്യൻകാളി സ്മൃതി ദിനം ആചരിച്ചു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് ടി എസ് ദിനേഷ് അധ്യക്ഷത വഹിച്ചു. സഭയിലെ മുതിർന്ന അംഗവും കമ്മറ്റി അംഗവുമായ ടി കെ സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എം കെ ബാബു ചടങ്ങിന് ആശംസകൾ. നേർന്ന്കൊണ്ട് സംസാരിച്ചു.എം.സി.ശിവദാസൻ സ്വാഗതവും ഖജാൻജി ടി സി അശോകൻ നന്ദിയും പറഞ്ഞു.നടുവത്ര ശാഖയിൽ നടന്ന അനുസ്മരണ പരിപാടി യൂണിയൻ കമ്മിറ്റി അംഗം പി.എ. ബാബു ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സുരേഷ്, വേണു തുടങ്ങിയവർ നേതൃത്വം നൽകി.പുത്തൻച്ചിറ പുളിയിലക്കുന്ന് ശാഖയിൽ നടന്ന അനുസ്മരണ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം പി എൻ.സുരൻ ഉൽഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് സൗമ്യ ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ സന്തോഷ് ഇടയിലപ്പുര സംസാരിച്ചു, ഷൈബി രാധാകൃഷ്ണൻ സ്വാഗതവും, വള്ളിക്കുട്ടി വാരിയത്ത് നന്ദിയും പറഞ്ഞു.
നടവരമ്പിൽ നടന്ന അനുസ്മരണ പരിപാടി ജില്ലാ കമ്മിറ്റി അംഗം എം സി .സുനന്ദകുമാർ ഉൽഘാടനം ചെയ്തു.ശാഖാ പ്രസിഡണ്ട് ജയലക്ഷ്മി ജയൻ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എ ഷിബു സ്വാഗതവും, സുമതി തിലകൻ നന്ദിയും പറഞ്ഞു.കൊറ്റംനെല്ലൂർ വട്ടക്കണ്ണി ശാഖയിൽ നടന്ന അനുസ്മരണ ചടങ്ങ് ശാഖ പ്രസിഡണ്ട് കുമാരി ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം സുനിതാ രാജു സംസാരിച്ചു.
കുന്നുമ്മൽക്കാട് ശാഖയിൽ പട്ടേപ്പാടം സെന്ററിൽ നടന്ന അനുസ്മരണം കേരള പുലയർ യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. രാജു നടവരമ്പത്തുക്കാരൻ, പ്രേംജിത്ത് എന്നിവർ നേതൃത്വം കൊടുത്തു.