തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍1 ) 9 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നും വന്ന ചാവക്കാട് സ്വദേശി (32 ,പുരുഷന്‍) ഇരിഞ്ഞാലക്കുട സ്വദേശി (46,പുരുഷന്‍) ,കാറളം സ്വദേശി (27,പുരുഷന്‍) തൃക്കൂര്‍ സ്വദേശി (38,പുരുഷന്‍) ,കാറളം സ്വദേശി (28,പുരുഷന്‍) ദോഹയില്‍ നിന്നും വന്ന കുന്നംകുളം സ്വദേശി (17,പുരുഷന്‍) ,മതിലകം സ്വദേശി (59,പുരുഷന്‍) ,പുന്നയൂര്‍ക്കുളം സ്വദേശി (29,പുരുഷന്‍) ,കുവൈറ്റില്‍ നിന്നും വന്ന കുന്നംകുളം സ്വദേശി (17,പുരുഷന്‍) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എല്ലാവരും തന്നെ വിദേശത്തു നിന്നും വന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരാണ്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12216 പേരും ആശുപത്രികളിൽ 75 പേരും ഉൾപ്പെടെ ആകെ 12291 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ജൂൺ 1) നിരീക്ഷണത്തിന്റെ ഭാഗമായി എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴ് പേരെ ഡിസ്ചാർജ്ജ് ചെയ്തു. 692 പേരെ കൂടി ഇന്ന് നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 686 പേരെ വിട്ടയച്ചു.
തിങ്കളാഴ്ച (ജൂൺ 1) അയച്ച 55 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 2696 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 2215 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 481 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 826 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ശ്വാസകോശസംബന്ധമായ രോഗമുളളവർ, പോലീസ്, ശക്തൻ മാർക്കറ്റിലെ കച്ചവടക്കാർ, റേഷൻകടകളിലെ ജീവനക്കാർ, അതിഥി തൊഴിലാളികൾ, 60 വയസ്സിനു മുകളിലുളളവർ, കോവിഡ് ചികിത്സയുമായി ബന്ധമില്ലാത്ത ആശുപത്രി ജീവനക്കാർ തുടങ്ങിയവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.