Home NEWS അഭിഭാഷകർക്ക് സൗജന്യമായി പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു

അഭിഭാഷകർക്ക് സൗജന്യമായി പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു

ഇരിങ്ങാലക്കുട :ഐ.എ.എൽ ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ അഭിഭാഷകർക്ക് സൗജന്യമായി പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു. മൺമറഞ്ഞ സീനിയർ അഭിഭാഷകർക്ക് വേണ്ടി ഐ.എ.എൽ ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന ഓർമ്മ വൃക്ഷങ്ങളുടെ സമർപ്പണവും നടത്തുകയുണ്ടായി.രാവിലെ 10.30 ന് ഇരിങ്ങാലക്കുട ബാർ അസ്സോസിയേഷൻ ഹാൾ പരിസരത്ത് ഇരിങ്ങാലക്കുട അഡീഷണൽ സബ് ജഡ്ജ് ജോമോൻ ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. അഭിഭാഷകർ സാമൂഹ്യ നന്മയുടെ ഭാഗമായി വിഷ രഹിതമായ പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതും അതിന് പ്രേരകമായി വർത്തിക്കുന്നതും മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാർ അസ്സോസിയേഷൻ പ്രസിഡണ്ട് ആദ്യ കിറ്റും ഗ്രോബാഗും ഏറ്റ് വാങ്ങി. ബാർ അസ്സോസിയേഷൻ സെക്രട്ടറി വി.പി.ലിസൻ, അഡീഷണൽ ഗവൺമെന്റ് പ്ലീഡർ പി.ജെ.ജോബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതോടൊപ്പം ഐ.എ.എൽ മുൻകാല നേതാക്കളും ഭാരവാഹികളും ആയിരുന്ന അഡ്വ.കെ.ആർ.തമ്പാന്റെ ഓർമ്മ വൃക്ഷം അദ്ദേഹത്തിന്റെ മകൻ അഡ്വ. രാജേഷ് തമ്പാനും അഡ്വ.പി.ഇ.ജനാർദ്ദനന്റെ ഓർമ്മ വൃക്ഷം അഡ്വ.കെ.ജി. അജയകുമാറും അഡ്വ.പി.കെ.മോഹനന്റെ ഓർമ്മ വൃക്ഷം അഡ്വ. റൈജോ ബാബു മംഗലനും ഏറ്റ് വാങ്ങി. ഐ.എ.എൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.എ.ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് അഡ്വ.എം.പി.ജയരാജ് സ്വാഗതവും സെക്രട്ടറി അഡ്വ.ശ്രീകുമാരൻ ഉണ്ണി നന്ദിയും പ്രകാശിപ്പിച്ചു.

Exit mobile version