കാട്ടൂർ:ലോക്ക്ഡൗൺ മൂലം അംഗണവാടികൾ അടച്ചിടുകയും പുറത്തിറങ്ങാൻ പോലും ആകാതെ വീടുകളിൽ കടുത്ത നിയന്ത്രങ്ങളിൽ കഴിയേണ്ടി വരികയും ഈസ്റ്റർ-വിഷു ആഘോഷങ്ങൾ പോലും ഒഴിവാക്കപ്പെടുകയും ചെയ്ത കുരുന്നുകൾക്കുള്ള കരുതലുമായി കാട്ടൂർ ഗ്രാമപഞ്ചായത്ത്.ഇത്തരത്തിൽ കഴിയുന്ന പഞ്ചായത്തിലെ മുഴുവൻ അംഗണവാടികളിലെയും 176 ഓളം വരുന്ന കുട്ടികൾക്ക് കേക്ക്,ബിസ്കറ്റ്,നൂഡിൽസ്,മിഠായി ഉൾപ്പെടെയുള്ള കിറ്റുകൾ ആണ് ഇന്ന് ഉച്ചക്ക് മുൻപായി വിതരണം നടത്തിയത്.പഞ്ചായത്തു പ്രസിഡന്റ് ടി.കെ.രമേഷ് 76 ആം നമ്പർ അംഗണവാടിയിലെ തളിയപ്പാടത്ത് റയ്യാൻ ഷെഫീക്കിന് കിറ്റ് നൽകി കൊണ്ടാണ് വിതരണം ആരംഭിച്ചത്.എല്ലാ കുട്ടികൾക്കും ഉള്ള കിറ്റുകൾ ടീച്ചർമാർ അവരവരുടെ വീടുകളിൽ കൊണ്ടുപോയി വിതരണം ചെയ്തു.കുട്ടികൾക്കുള്ള വിഷു കൈനീട്ടം ആയാണ് ഇത്തരം വിതരണം സംഘടിപ്പിച്ചത്.ഈ കരുതലിലേക്ക് കരുത്തേകാൻ മുൻപിൽ നിന്നത് കാട്ടൂരിലെ ബേക്കറി ഉടമകൾ ആണെന്നത് ഏറ്റവും സന്തോഷം നൽകുന്നു.മുനപ്പിൽ ബേക്കറി ഉടമകൾ ആയ സുരേഷ്,രാജീവ്,റോയൽ ബേക്കറി, ഫൈവ്സ്റ്റാർ ബേക്കറി, ബയോ സ്റ്റോർസ്,കറുകത്തല സ്റ്റോർസ്,ചിറമ്മൽ ബ്രദേഴ്സ് കരാഞ്ചിറ,കാട്ടുങ്ങൽ ജോഷി,സോണി കുറ്റിക്കാടൻ,ഫിറോസ് ഏഷ്യൻ സെറാമിക്‌സ്,സുരേഷ് പോട്ടയിൽ, ഷാഫി തുടങ്ങിയ സുമനസ്സുകളുടെ സഹായത്താൽ ആണ് കുരുന്നുകളുടെ മനസ്സിന് കുളിർമയേകാൻ സാധിച്ചത്. ഈ അവസരത്തിൽ സഹകരിച്ച എല്ലാവരോടും ഉള്ള നന്ദി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് രേഖപ്പെടുത്തി.