Home NEWS തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14615 ആയി

തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14615 ആയി

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14615 ആയി. വീടുകളിൽ 14578 പേരും ആശുപത്രികളിൽ 37 പേരുമാണ് നിരീക്ഷണത്തിലുളളത്.ശനിയാഴ്ച (മാർച്ച് 28) ലഭിച്ച 25 പരിശോധനഫലങ്ങളിൽ എല്ലാം നെഗറ്റീവാണ്. ഇതുവരെ 610 പേരുടെ സാമ്പിളുകൾ അയച്ചതിൽ 577 എണ്ണത്തിന്റെ ഫലം വന്നു. 33 പേരുടെ പരിശോധനാഫലം ഇനിയും കിട്ടാനുണ്ട്. ജില്ലാ കൺട്രോൾ സെല്ലിലേക്ക് 439 അന്വേഷണങ്ങൾ ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിങ് തുടരുകയാണ്.
പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ ശക്തൻ മാർക്കറ്റിൽ ട്രക്ക് ഡ്രൈവർമാർ, ക്ലീനർമാർ തുടങ്ങിയവരേയും പച്ചക്കറി വാങ്ങാനെത്തിയവരെയും സ്‌ക്രീൻ ചെയ്തു. പുലർച്ചെ 3 മണിക്ക് ആരംഭിച്ച സ്‌ക്രീനിങ്ങിന്റെ ഭാഗമായി 5850 പേരെ പരിശോധിച്ചു. 2 അതിഥി തൊഴിലാളികളെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. അഗ്നിശമന വിഭാഗം, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവർ ചേർന്ന് ജില്ലാ ജയിൽ, വനിതാ ജയിൽ, സബ് ജയിൽ, സെൻട്രൽ ജയിൽ എന്നിവ അണുവിമുക്തമാക്കി.

Exit mobile version