ഇരിങ്ങാലക്കുട :ചാലക്കുടി പോട്ട സ്വദേശി മാളിയേക്കൽ, ജോസ് ജേക്കബ്ബ് 52 നെ ആണ് ഇരിങ്ങാലക്കുട Sl അനൂപ് PG യും സംഘവും അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പുല്ലുർ സ്വദേശികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നു മനസ്സിലായതിനെ തുടർന്ന്, ഇരിങ്ങാലക്കുട DYSp പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.കട്ടപ്പന സ്വദേശി അന്നമ്മ എന്ന സ്ത്രീയും ജോസും ചേർന്ന് ധ്യാനകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും വരുന്ന ആളുകളെ തന്ത്രപൂർവ്വം വലയിലാക്കുകയും പിന്നീട് വിശ്വാസ്യത വരുത്തി അവർ വഴി കൂടുതൽ സുഹൃത്തുക്കളെ ചേർത്ത് വൻ തട്ടിപ്പ് നടത്തുകയാണ് ഇവരുടെ രീതി. അഞ്ചുമുതൽ പത്തുലക്ഷം വരെയാണ് ഫീസ്, പകുതി പണം ആദ്യം കൈപ്പറ്റുന്ന സംഘം പിന്നീട്,ഇന്ത്യയിൽ നിന്നും കാനഡക്ക് പോകാൻ വിസ ലഭിക്കാൻ എളുപ്പമല്ലെന്നും പറഞ്ഞ് ബോധ്യപ്പെടുത്തി ഖത്തറിലും, ദുബായിലും കൊണ്ടു പോകും. പിന്നീട് വ്യാജ കാനഡ വിസ കാണിച്ച് മുഴുവൻ പണവും വാങ്ങി മുങ്ങുന്ന പ്രതികൾ ഇതുവരെ അറുപതോളം പേരെ ചതിച്ചിട്ടുണ്ട് എന്നാണറിയുന്നത്. ഇവർക്കെതിരെ വെള്ളിക്കുളങ്ങര, കൊടകര സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്, ഇരിങ്ങാലക്കുട സ്വദേശികളായ പരാതിക്കാരെ ഖത്തറിലാണ് കൊണ്ടുപോയത്, ഖത്തർ വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഖത്തർ ഗവൺമെൻ്റ്റ് ഇവരെ തിരിച്ച് കയറ്റി വിടുകയായിരുന്നു.പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം നടത്തി വരികയാണ്. ASIഉണ്ണിമോൻ, scpoമനോജ്AK, അനൂപ് ലാലൻ, വൈശാഖ് മംഗലൻ, എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.