2019 ലെ മികച്ച ചിത്രമായി ടൈം വാരിക തിരഞ്ഞെടുത്ത സ്പാനിഷ് ചിത്രം ‘പെയ്ന്‍ ആന്റ് ഗ്ലോറി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.സര്‍ഗ്ഗപരമായും ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലുള്ള സാല്‍വദോര്‍ മല്ലോ എന്ന സംവിധായകന്റെ ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരമാണ് കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം പറയുന്നത്. അറുപതുകളിലെ കുട്ടിക്കാലം, രക്ഷിതാക്കളോടൊപ്പം വലന്‍സിയ എന്ന ഗ്രാമത്തിലേക്കുള്ള കുടിയേറ്റം, മാഡ്രിഡില്‍ വച്ചുള്ള ആദ്യ പ്രണയം, പ്രണയ തകര്‍ച്ചയുടെ വേദന, പ്രതിസന്ധിയെ മറികടക്കാനുള്ള എഴുത്ത്, വശീകരിച്ച സിനിമ എന്ന മാധ്യമം എന്നിവയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമാണ് സംവിധായകന് ആശ്വാസം പകരുന്നത്. സമയം 113 മിനിറ്റ് . പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6.30ന്.