Home NEWS നാല് വയസ്സ്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം:പ്രധാന സാക്ഷികളെ വിസ്തരിച്ചത് വീഡിയോ കോൺഫറൻസിലൂടെ

നാല് വയസ്സ്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം:പ്രധാന സാക്ഷികളെ വിസ്തരിച്ചത് വീഡിയോ കോൺഫറൻസിലൂടെ

പുതുക്കാട്:നാല് വയസ്സ് കാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ ഷൈലജക്ക് ജീവപര്യന്തം തടവിനും അൻപതിനായിരം രൂപ പിഴക്കും പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ്‌ സോഫി തോമസ് ശിക്ഷ വിധിച്ചു .2016 ഒക്ടോബർ പതിമൂന്നിനാണ് സംഭവം നടന്നത് .നാല് വയസ്സ് കാരിയായ മേബയുടെ ‘അമ്മ വീട്ടുകാരോടുള്ള മുൻ വൈരാഗ്യം കൊണ്ടാണ് മേബയുടെ ‘അമ്മ നീഷ്‌മയുടെ പിതൃസഹോദരിയായ ഷൈലജ മാണാലി കടവിലേക്ക് കുട്ടിയെ കൊണ്ട് പോയി എറിഞ്ഞത് .കുട്ടിയെ അന്വേഷിച്ചപ്പോൾ ബംഗാളികൾ കൊണ്ടുപോയെന്ന് കള്ളം പറയുകയും ചെയ്തു .തൃശ്ശൂർ ജില്ലാ കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് വീഡിയോ കോൺഫറൻസിലൂടെ വിസ്താരം നടത്തി ശിക്ഷ വിധിക്കുന്നത് .പ്രധാന സാക്ഷികളായ മേബയുടെ അമ്മ നീഷ്‌മ, അച്ഛൻ രഞ്ജിത് എന്നിവർ ആസ്‌ട്രേലിയയിൽ ആയതിനാലും നാട്ടിലേക്ക് വരാൻ വിസ കിട്ടാത്തതിനാലും ആണ് വീഡിയോ കോൺഫറൻസ് വിസ്താരം നടത്തിയത്.

Exit mobile version