ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ടെസ്റ്റുകള്‍, തെയ്‌റോഡ് ടെസ്റ്റുകള്‍ തുടങ്ങി അത്യാധുനിക ലാബ് പ്രവര്‍ത്തനങ്ങള്‍ നടത്താവുന്ന ഹോര്‍മോണ്‍ അനലൈസര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ 17 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ഹോര്‍മോണ്‍ അനലൈസര്‍ സ്ഥാപിച്ചിരിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഇത്തരം പരിശോധനകള്‍ നടത്താന്‍ സാധിക്കും.സ്വകാര്യ ലാബുകളില്‍ ചിലവാകുന്നതിന്റെ മൂന്നിലൊന്ന് തുക മാത്രമേ ഇവിടെ പരിശോധനയ്ക്ക് ആവശ്യമായി വരുകയുള്ളു എന്ന് സുപ്രണ്ട് ഡോ. മിനിമോള്‍ പറഞ്ഞു.ഹോര്‍മോണ്‍ അനലൈസറുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വത്സല ശശി, ആശുപത്രി വികസനസമിതി അംഗങ്ങളായ ടി.വി.ചാര്‍ലി, ഡേവീസ് കോക്കാട്ട്,അബ്ദുള്‍ കരീം, സൂപ്രണ്ട് ഡോ. മിനിമോള്‍ ,ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു