ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി
4-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 6 മണിക്ക് അയ്യങ്കാവ് മൈതാനത്ത് ആദരണ
സമ്മേളനവും ഗാനമേള മത്സരവും സംഘടിപ്പിക്കുമെന്ന് വെസ്റ്റ് ലയണ്‍സ് ക്ലബ്
പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍,ജനറല്‍ കണ്‍വീനര്‍ ബാബു കൂവ്വക്കാടന്‍
എന്നിവര്‍ അറിയിച്ചു . 2015 ആഗസ്റ്റ് 15ന് കൊമ്പടിഞ്ഞാമാക്കലില്‍ നടന്ന
അപകടത്തേതുടര്‍ന്ന് മൂന്ന് ദിനങ്ങള്‍ക്കപ്പുറം ആഗസ്റ്റ് 18 ന് മരിച്ച
ആദിത് പോള്‍സന്റെ ദാനം നല്‍കിയ ആറ് അവയവങ്ങളില്‍ ഹൃദയം ദാനമായി ലഭിച്ച്
ആദിതിന്റെ ഹൃദയവുമായി ജീവിക്കുന്ന കസാക്കിസ്ഥാന്‍ സ്വദേശിനി
ദില്‍നാസിനെയും ആദിതിന്റെമതാപിതാക്കളേയും ആദരിക്കും.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്
സംഘടിപ്പിക്കുന്ന ഡയാലിസിസ് 2020 പദ്ധതിയുടെ അഭ്യൂദയാകാംക്ഷികളെയും
ചടങ്ങില്‍ ആദരിക്കും.ആദരണ സമ്മേളനത്തോടനുബന്ധിച്ച് ഏറ്റവും ആധുനിക
തരത്തിലുളള ശബ്ദ സജജീകരണങ്ങളോട് കൂടിയുളള,ഏകദേശം നൂറ് അടിയോളം
വലിപ്പമുള്ള സ്റ്റേജില്‍ പ്രശസ്തരായ രണ്ട് ഗാനമേള ടീമുകളുടെ ഗാനമേള
മത്സരവും സംഘടിപ്പിക്കുന്നു.ആദരണ സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി
പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.പ്രൊഫ.കെ.യു അരുണന്‍ എം.എല്‍.എ
അധ്യക്ഷത വഹിക്കും.ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി
കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നിര്‍വ്വഹിക്കും.ജില്ല കളക്ടര്‍
എസ്.ഷാനവസ് ഐ.എ.എസ് അവയവദാന പ്രതിജ്ഞ ചൊല്ലികൊടുക്കും.ടി.എന്‍ പ്രതാപന്‍
എം.പി,മുന്‍ എം.പി ടി.വി ഇന്നസെന്റ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍
മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.ഐ.ടി.യു ബാങ്ക് ചെയര്‍മാന്‍ എം.പി ജാകസന്‍
ഡയാലിസിസ് സഹായനിധി വിതരണം നടത്തും. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു
അവയവദാന സമ്മതപത്രം വിതരണം നടത്തും.ഫാ.ഡേവീസ് ചിറമ്മല്‍ അവയവദാന സന്ദേശം
നല്‍കും.വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍, ലയണ്‍സ്
ക്ലബ് 318 ഡി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ എം.ഡി ഇഗ്നേഷ്യസ്,ഫസ്റ്റ് വൈസ്
ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍,സെക്കന്റ് വൈസ്
ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ജോര്‍ജ് മൊറോലി, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍
സോണിയ ഗിരി,ലയണ്‍സ് ക്ലബ് റീജിയന്‍ ചെയര്‍മാന്‍ അഡ്വ.കെ.ജി അജയ്കുമാര്‍,
സോണ്‍ ചെയര്‍മാന്‍ കെ.കെ സജിതന്‍ ജനറല്‍ കണ്‍വീനര്‍ ബാബു കൂവ്വക്കാടന്‍
എന്നിവര്‍ പ്രസംഗിക്കും.