Home Local News പ്രത്യാശ പകരുന്നതായിരിക്കണം ജീവ കാരുണ്യ പ്രവര്‍ത്തനം – ജോമോന്‍ ജോണ്‍

പ്രത്യാശ പകരുന്നതായിരിക്കണം ജീവ കാരുണ്യ പ്രവര്‍ത്തനം – ജോമോന്‍ ജോണ്‍

0

ഇരിങ്ങാലക്കുട : എല്ലാം അവസാനിച്ചു എന്ന തോന്നലില്‍ നിന്നും തിരിച്ചു വരവിന്റെ പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നതിലാണ് ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ കാതല്‍ എന്ന് ഇരിങ്ങാലക്കുട അഡിഷണല്‍ മുന്‍സിഫ് ജഡ്ജ് ജോമോന്‍ ജോണ്‍ അഭിപ്രായപ്പെട്ടു .ഇരിങ്ങാലക്കുട കാത്തലിക് സെന്ററില്‍ ‘കാവലാള്‍ ‘ ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ വിവിധ സാമൂഹിക സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന WE-CAN പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഡോ വി .പി ഗംഗാധരന്റെ അനുഭവസാക്ഷ്യമായ ‘ജീവിതമെന്ന അത്ഭുതം’ എന്ന പുസ്തകത്തിന്റെ തൃശൂര്‍ രംഗചേതന അവതരിപ്പിക്കുന്ന നാടകഭാഷ്യമായ ‘കാവലാള്‍ ‘ ഡിസംബര്‍ 28 ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് ഇരിങ്ങാലക്കുട പാരിഷ് ഹാളില്‍ അരങ്ങേറും .സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനയോഗത്തില്‍ സബ്കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കോക്കാട്ട് അധ്യക്ഷത വഹിച്ചു .ഫാ ജോണ്‍ പാലിയേക്കര CMI,വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ,കണ്‍വീനര്‍ സുഭാഷ് കെ .എന്‍ ,വിവിധ സബ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ദുള്‍ സമദ് ,ജെന്‍സണ്‍ ഫ്രാന്‍സിസ് ,പ്രവികുമാര്‍ ചെറാകുളം ,അഡ്വ .അജയകുമാര്‍ ,കോര്‍ഡിനേറ്റര്‍മാരായ ടെല്‍സണ്‍ കെ .പി ,എ .സി സുരേഷ് ,എം .എന്‍ തമ്പാന്‍ ,സോണിയ ഗിരി ,ഷെയ്ഖ് ദാവൂദ് .ഷെറിന്‍ അഹമ്മദ് ,ജോണ്‍സണ്‍ എടത്തിരുത്തിക്കാരന്‍ ,ഷാജു പാറേക്കാടന്‍ ,ഷാജി എം .ജെ ,ജനപ്രതിനിധികളായ പി .എ അബ്ദുള്‍ ബഷീര്‍ ,വത്സല ശശി ,നളിനി ബാലകൃഷ്ണന്‍ ,സരള വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു .സബ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ടി .വി സ്വാഗതവും സബ് കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ അല്‍ഫോന്‍സ തോമസ് നന്ദിയും പറഞ്ഞു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version