ഇരിങ്ങാലക്കുട : കര്‍ഷക വഞ്ചന നിര്‍ത്തുക .R 320 ചെമ്മണ്ട പുളിയംപാടം കര്‍ഷക സംഘത്തിനു കീഴെയുള്ള തളിയക്കോണം പടവില്‍ കൃഷി ഇറക്കുവാനുള്ള സൗകര്യം ഒരുക്കുക .നവംമ്പര്‍ മാസം ആദ്യ വാരത്തില്‍ മോട്ടോര്‍ പമ്പ് സെറ്റ് വയ്‌ക്കേണ്ടത്തായിരുന്നു .തോടുകള്‍ വൃത്തിയാക്കുന്നത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കാത്ത ബന്ധപ്പെട്ട കൗണ്‍സിലര്‍മാര്‍ ഒത്തുകളി നടത്തുന്നു .ഈ വര്‍ഷം ഉമ വിത്താണ് കൃഷി ചെയ്യുന്നത് .130 ദിവസമാണ് വേണ്ടത് .2 മോട്ടോര്‍ പമ്പ് സെറ്റുകള്‍ കേടായി കിടക്കുന്നു .ഒരു നടപടിയും സംഘം എടുത്തിട്ടില്ല .ഇനിയും ഒരാഴ്ച്ച കഴിഞ്ഞാലാണ് മോട്ടോര്‍ നന്നാക്കി കിട്ടുമെന്ന് പറയുന്നത് .ഈ രീതിയില്‍ പോയാല്‍ വര്‍ഷക്കാലമാവുമ്പോഴേക്കാണ് കൊയ്ത്ത് വരിക .എല്ലാ വിധ പമ്പിംങ്ങ് ചാര്‍ജുകളും സംഘം വാങ്ങൂന്നുണ്ട് .സംഘം മെമ്പര്‍ നിരുത്തരവാദിത്വപരമായാണ് പെരുമാറൂന്നത് പ്രസ്തുത വിഷയം ചൂണ്ടി കാണിച്ച് മുഖ്യമന്ത്രിയ്ക്കും, കൃഷി വകുപ്പ് മന്ത്രിയ്ക്കും പരാതി കൊടുക്കുവാനും ബിജെപി ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു .മുന്‍സിപ്പല്‍ പ്രസി: ഷാജൂട്ടന്‍ ,മജു വി.എം ,ജയപ്രകാശ്, മോഹനന്‍ എന്നീവര്‍ സംസാരിച്ചു