ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രതീക്ഷ ഭവനിലെ അന്തേവാസികൾക്കൊപ്പം എൻ.സി. സി യുടെ ദിനാചരണം ആഘോഷിച്ച് ക്രൈസ്റ്റ് കോളേജ് എൻ.സി.സി യൂണിറ്റ് അംഗങ്ങൾ. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടിയിൽ, കോളേജിലെ എൻ.സി.സി യൂണിറ്റ് അംഗങ്ങളും, പ്രതീക്ഷ ഭവനിലെ അന്തേവാസികളും സംയുക്തമായി പങ്കെടുത്തു. ദിനാഘോഷത്തിന് ഭാഗമായി വിവിധ കലാപരിപാടികളും, എൻ സി സി അംഗങ്ങളുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചു, വിവരിച്ചു കൊണ്ടുള്ള ക്ലാസുകളും നടന്നു. ഒരു കോളേജിൽ എൻസിസി യൂണിറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന വ്യക്തമായ ചിത്രം, പ്രതീക്ഷ ഭവനിലെ കുരുന്നുകൾക്ക് കേഡറ്റ് അംഗങ്ങൾ വിവരിച്ചുകൊടുത്തു. ക്ലാസുകൾക്ക്, ക്രൈസ്റ്റ് കോളേജ് എൻസിസി, ഓഫീസർ ലഫ്റ്റനന്റ്, ഡോക്ടർ ഫ്രാങ്കോ ടി ഫ്രാൻസിസും, സീനിയർ കേഡറ്റ് മാരായ റൊണാൾഡോയും, വിനീത ഫ്രാൻസിസും നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി, പ്രതീക്ഷ ഭവനിലെ അന്തേവാസികൾ അവതരിപ്പിച്ച കലാപരിപാടികളും ശ്രദ്ധേയമായി. അന്തേവാസികൾക്ക്, ഒരേസമയം അറിവും വിനോദവും പകർന്നുനൽകിയ ആഘോഷ പരിപാടിയുടെ ഭാഗമാകാൻ സാധിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നും, എൻസിസി കേഡറ്റുകളുടെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകൾ നൽകുന്നതായും പ്രതീക്ഷ ഭവൻ ഭാരവാഹികൾ പറഞ്ഞു.