Home NEWS ക്രൈസ്റ്റ് കോളേജില്‍ ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.

ക്രൈസ്റ്റ് കോളേജില്‍ ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പി ജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷിന്റെ നേത്യത്വത്തില്‍ നവംബര്‍ 14 ന് ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. Reconfiguring geo political spaces :new Literatures in the post colonial context എന്നതായിരുന്നു വിഷയം. പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം നിര്‍വഹിച്ചു കര്‍ണാടക ഹൊണ്ണാദേവി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. പ്രഭാസ്’ പണ്ഡിറ്റ് മുഖ്യ പ്രഭാഷണം നടത്തി. മഞ്ചേരി എന്‍ എസ് എസ് കോളജിലെ ഇംഗ്ലീഷ് അധ്യാപിക പ്രൊഫ. ആതിര നന്ദന്‍ അവതരിപ്പിച്ച ഗിരീഷ് കര്‍ണാടിന്റെപ്രശസ്തനാടകമായ നാഗമണ്ഡലയുടെ അക്ഷരരാഗം എന്ന നൃത്താവിഷ്‌കാരവും സെമിനാറിനോട് അനുബന്ധിച്ച് നടന്നു. രണ്ട് വേദികളിലായി നടന്ന സെമിനാറില്‍ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു

 

Exit mobile version