Home NEWS കൊരമ്പ് മൃദംഗ കളരി മൃദംഗപഠനാരംഭം 29ന്

കൊരമ്പ് മൃദംഗ കളരി മൃദംഗപഠനാരംഭം 29ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരമ്പ് കളരിയുടെ തനതു കലാരൂപമായ മൃദംഗമേളയുടെ 40 -ാം വാര്‍ഷികത്തോടനുബന്ധിച്ച് നവരാത്രി മഹോത്സവത്തിന് വിവിധ ക്ഷേത്രങ്ങളില്‍ മൃദംഗമേള അവതരിപ്പിക്കുന്നു. സംഗീതലോകത്ത് സംഭാവനചെയ്ത കൊരമ്പ് സുബ്രഹ്മണ്യ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം വെട്ടിക്കര നനദുര്‍ഗ്ഗ നവഗ്രഹ ക്ഷേത്രത്തില്‍ കൊരമ്പ് നൃത്തവാദ്യ സംഗീതോത്സവം നടത്തുന്നു. 29 ന് ഞായറാഴ്ച വൈകീട്ട് 6.30 ന് വെട്ടിക്കര നനദുര്‍ഗ്ഗ നവഗ്രഹ ക്ഷേത്രത്തില്‍ മൃദംഗമേളയോടെ ആരംഭിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശ്രീകൂടല്‍മാണിക്യം, കൊരമ്പുമന അയ്യങ്കുഴി ശാസ്താ ക്ഷേത്രം, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, വിജയദശമി ദിവസം കൊരമ്പ് മൃദംഗകളരിയിലും മേള അവതരിപ്പിക്കുന്നു. തുടര്‍ന്ന് 10.30 ന് കളറിയില്‍ എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ മൃദംഗമേള പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ മൃദംഗപഠനാരംഭം ഉദ്ഘാടനം ചെയ്യും.

Exit mobile version