Home NEWS ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഈ കുരുന്നു കൈകളില്‍

ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഈ കുരുന്നു കൈകളില്‍

നടവരമ്പ്: നെല്‍കൃഷി സംരക്ഷണത്തിലൂടെ ഭക്ഷ്യസുരക്ഷ നേടുന്നതോടൊപ്പം പരിസ്ഥിതിയും സംരക്ഷിക്കപ്പെടും എന്ന കാഴ്ചപാടിന്റെ അടിസ്ഥാനത്തില്‍ കേരളാ കൃഷി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന പാഠം ഒന്ന് പാടത്തേയ്ക്ക് എന്ന പരിപാടി നടവരമ്പ് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന പാടത്ത് സംഘടിപ്പിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകന്‍ ഉദ്ഘാടനം ചെയ്ത യോഗം എം.കെ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസര്‍ വി.ധന്യ പദ്ധതി വിശദീകരിച്ചു ബ്ലോക്ക് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്‍ , വാര്‍ഡ് മെമ്പര്‍ ഡെയ്സി ജോസ്, എ.എ.ലാലി, ജയസൂനം, മനു പി.മണി എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.കെ.ഉണ്ണി കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിന്‍സിപ്പാല്‍ എം.നസറുദീന്‍ സ്വാഗതവും സി.ബി. ഷക്കീല ടീച്ചര്‍ നന്ദിയും പറഞ്ഞു.ടി.വി.വിജു, കെ.എസ്.അശ്വനിപ്രിയ, ഷീബ ചന്ദ്രന്‍ ,ജിജി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Exit mobile version