വില്ലൂവണ്ടിയുടെ കുളമ്പടിയൊച്ചയാല്‍ ബ്രാഹ്മണ്യത്തിന്റെ കല്‍പ്പനകളെ വിറപ്പിച്ച കലാപകാരി, ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും’. ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ കേരളത്തില്‍ അലയടിച്ച വാക്കുകള്‍ അയ്യങ്കാളിയുടേത് .