ഇരിങ്ങാലക്കുട : മദ്യം മരണത്തിന്റെ സംസ്‌കാരമാണ് വിതക്കുന്നത് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോസ് കൊറിയന്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രമുഖ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ സേവ്യര്‍ പള്ളിപ്പാട്ട് സെമിനാര്‍ അവതരണം നടത്തി. കാട്ടൂര്‍ പോംപെ സെന്റ് മേരീസ് ഹൈസ്‌കൂള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ലഹരി വിരുദ്ധനാടകവും അരങ്ങേറി. കോ-ഓഡിനേറ്റര്‍മാരായ കുമാര്‍.സി.കെ. സ്വാഗതവും, എം.എന്‍.തമ്പാന്‍ നന്ദിയും പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നടന്ന കവിയരങ്ങ് സംഗമസന്ധ്യ പ്രശസ്ത കവി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച കാലത്ത് പ്രളയാന്തര കേരളവും കൃഷിയും എന്ന സെമിനാറില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേകം ഉപഹാരം ലഭിക്കുന്നതായിരിക്കും. വൈകീട്ട് 5 മണിക്ക് പാടിപതിഞ്ഞ പാട്ടുകളുടെ ആവിഷ്‌കാരം ഉണ്ടാരിക്കും. ജൂലൈ 3 ന് ഞാറ്റുവേല മഹോത്സവത്തിന് തിരശീലവീഴും.