ഇരിങ്ങാലക്കുട : എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കുട്ടികളുടെ പരിസ്ഥിതി പാര്‍ലമെന്റ് ‘ എന്ന വിഷയത്തെകുറിച്ച് കുട്ടികള്‍ക്ക് സംവദിക്കുന്നതിനായി പരിസ്ഥിതി പാര്‍ലമെന്റ് ശില്പശാല സംഘടിപ്പിച്ചു. ജ്യോതിസ്സ് കോളേജില്‍വെച്ച് നടന്ന പരിപാടി ഇരിങ്ങാലക്കുടയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, നമ്മുടെ ഇരിങ്ങാലക്കുട ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ പ്രസിഡന്റുമായ രാജീവ് മുല്ലപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. നാഷ്ണല്‍ സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീജിത്ത് ഒ.എസ് അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രോംകുമാര്‍ ടി.ആര്‍ ക്ലാസ്സെടുക്കുകയും കുട്ടികളുടെ പരിസ്ഥിതിയെ കുറിച്ചുള്ള സംശയങ്ങള്‍ക്കും, അടുക്കള വൈദ്യത്തെകുറിച്ചുള്ള സംശയങ്ങളും, പ്ലാസ്റ്റിക്കിന്റെ പുനര്‍ ഉപയോഗത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. കൂടാതെ കുട്ടികള്‍ തമ്മിലുള്ള സംവാദത്തിനും അവസരം ഒരുക്കിയിരുന്നു.