ഇരിങ്ങാലക്കുട- കുട്ടികളുടെ മാനസിക സാമൂഹിക തലങ്ങളിലെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ ബാലജ്യോതി പദ്ധതി പ്രകാരം ഇസാഫ് സൊസൈറ്റി നടപ്പിലാക്കുന്ന ഏകദിന വേനല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും ബാലജ്യോതി അഡൈ്വസറി കമ്മിറ്റി പ്രസിഡന്റുമായ ബിജു ലാസര്‍ അദ്ധ്യക്ഷത വഹിച്ചു. ഇസാഫ് പ്രൊജക്ട് ഓഫീസര്‍ വൃദ്ധ ദാസ് പദ്ധതി വിശദീകരണം നടത്തി. കൗണ്‍സിലര്‍ വി സി വര്‍ഗ്ഗീസ് , ഇരിങ്ങാലക്കുട ഇസാഫ് ബ്രാഞ്ച് മാനേജര്‍ മനീഷ് ,ഐ സ ഡി എസ് സൂപ്പര്‍വൈസര്‍ ഷെമീന എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി സ്വാഗതവും വേണു തോട്ടുങ്ങല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ ക്ലാസുകളും കലാപരിപാടികളും ഉണ്ടായിരുന്നു. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഷൈനി ജോസ് ക്യാമ്പിന് നേതൃത്വം നല്‍കി. രാഹുല്‍ രാജ് ഇസാഫ് സ്‌കില്‍ ട്രെയിനര്‍ ക്യാമ്പില്‍ പരിശീലനം നല്‍കി.