സെന്റ്‌ജോസഫ്‌സ്‌കോളേജില്‍ 55-ാംമത് കോളേജ് ദിനാഘോഷവും സര്‍വ്വീസില്‍ നിന്നുംവിരമിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപകര്‍ക്ക്‌യാത്രയയപ്പ് സമ്മേ
ളനവും നടത്തി.ഇരിങ്ങാലക്കുടരൂപത ബിഷപ്പ്മാര്‍. പോളികണ്ണൂക്കാടന്‍ അദ്ധ്യക്ഷനായചടങ്ങ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ്. ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്ത് ഗുണപരമായമാറ്റങ്ങള്‍ ദൃശ്യമാവണമെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ഇന്‍ഷ്യൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ്ഇന്ത്യയുടെചെയര്‍മാനും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ ആലീസ് വൈദ്യന്‍ മുഖ്യാതിഥിയായിരിന്നു.
പ്രിന്‍സിപ്പാള്‍ഡോ. സി. ഇസബെല്‍കോളേജ്‌റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഹോളിഫാമിലികോണ്‍ഗ്രിഗേഷന്റെ വികാരി ജനറല്‍ഡോ. സി. പുഷ്പഫോട്ടോ അനാ
ച്ഛാദനവും, കോളേജിന്റെമാനേജരും പാവനാത്മാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായഡോ. സി. രജ്ഞനഅവാര്‍ഡ്‌വിതരണവും നടത്തി. ഈ അദ്ധ്യയനവര്‍ഷംസര്‍വ്വീസില്‍ നിന്ന്‌വിരമിക്കുന്ന അദ്ധ്യാപകരായഡോ.ജെസ്സി ഇമ്മാനുവല്‍, ഡോ. എന്‍. ആര്‍.മംഗളബാംള്‍, ഡോ. സി.റോസ്ആന്റോ, ട്രീസകെ. ആര്‍.എന്നിവരെയും, അനദ്ധ്യാപകരായ സി. ജെയ്‌സിമരിയ, ശ്രീമതി. കൊച്ചുറാണി എന്നിവരേയും ആദരിച്ചു.ഡോ.ജെസ്സി ഇമ്മാനുവല്‍മറുപടി പ്രസംഗം നടത്തി.
അദ്ധ്യാപകരായ ഡോ.ഷാലി അന്തപ്പന്‍, ഡോ. ലിസമ്മ ജോണ്‍, പി.ടി. ഡബ്ലി യു. വൈസ്സ് പ്രസിഡന്റ് ശ്രീ. സത്യന്‍ പി. ബി., കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മിസ്. ഐഷമുഹമ്മദ് സല്‍മാന്‍ എന്നിവര്‍ പ്രസംഗിച്ചു.പൊതുസമ്മേളനത്തിനു ശേഷംകോളേജ്‌വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടത്തി.