Home NEWS ശാസ്ത്രപഥം പദ്ധതി ഉദ്ഘാടനം ചെയ്തു

ശാസ്ത്രപഥം പദ്ധതി ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ത്ഥികളില്‍ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും ഗവേഷണ പാടവവും വളര്‍ത്തുകയും പുതിയതലമുറയ്ക്ക് അതിന്റെ ആവശ്യകതയെകൂടുതല്‍ മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം ,കേരള ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ആസൂത്രണം ചെയ്തിട്ടുള്ള ശാസത്രപഥം എന്ന പരിപാടിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ (ഓട്ടോണമസ് ) തുടക്കം കുറിച്ചു.തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 53 വിദ്യാര്‍ത്ഥികള്‍ക്ക് 2019 ഫെബ്രുവരി 1,2,3 തിയ്യതികളില്‍ നടക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ സമഗ്രശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി ടി പ്രകാശ് ബാബു സ്വാഗതവും ,ജില്ലാ ്‌പ്രോഗ്രാം ഓഫീസര്‍ ഡോ.വി പി മുഹമ്മദ് ഷാജുദ്ദീന്‍ പദ്ധതി വിശദീകരണം നടത്തി.മുഖ്യാതിഥികളായ കുര്യന്‍ ജോസഫ് ,എ പി കുട്ടികൃഷ്ണന്‍ ,ജോയ് പീണിക്കപ്പറമ്പില്‍ സി എം ഐ ,ഫാ.ഡോ.ജോളി ആന്‍ഡ്രൂസ് സി എം ഐ ,ഡോ.കെ വൈ.ഷാജു എന്നിവര്‍ പ്രസംഗിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്‍ എസ് സുരേഷ് ബാബു നന്ദിയും പറഞ്ഞു.വിജ്ഞാന്‍ സാഗസന്ദര്‍ശനം ,ആകാശത്തിലെ അത്ഭുതങ്ങള്‍ -ക്ലാസ്സ് ,വാനനിരീക്ഷണം സയന്‍സ് ലാബ് സന്ദര്‍ശനം ,കരിയര്‍ തിരഞ്ഞെടുക്കല്‍ ,പക്ഷി നിരീക്ഷണം ,പ്രകൃതിയെ അടുത്തറിയല്‍ ,സെമിനാര്‍ ,ഭൂമിയിലെ ജീവിതം -ഇന്നലെ ,ഇന്ന് ,നാളെ ,കണക്കിലൂടെ ഒരു മാന്ത്രികജാലം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ വിവിധ ക്ലാസ്സുകളും പരിശീലനവും നടന്നു

 

Exit mobile version