ഇരിങ്ങാലക്കുട-തണല്‍ക്കൂട്ടം സഹവാസക്യാമ്പിന് തുടക്കമായി. സമഗ്രശിക്ഷ ഇരിങ്ങാലക്കുട ബി.ആര്‍,സി യുടെ നേതൃത്വത്തില്‍ ഭിശേഷിക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന തണല്‍ക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. ബി.ആര്‍.സി ഹാളില്‍ വച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍മാസ്റ്റര്‍ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ സോണിയാ ഗിരി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബി.പി.ഒ സുരേഷ്ബാബു.എന്‍.എസ് പദ്ധതി വിശദീകരണം നിര്‍വ്വഹിച്ചു.
ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ സുനില്‍കുമാര്‍ സി.കെ സ്വാഗതവും ,ടി.എം ബിജു ആശംസകളും അനൂപ് ടി.എം നന്ദിയും പറഞ്ഞു. ‘നവകേരള സൃഷ്ടിക്കായ് ഒപ്പം ഞങ്ങളും’ എന്നതാണ് ക്യാമ്പിന്റെ മുദ്രാവാക്യം. കൊട്ടും പാട്ടും, രുചിമേളം, കരവിരുത് എന്നിങ്ങനെ 3 വിഷയങ്ങളെ ആസ്പദമാക്കിയുള്ള പരിശീലനമാണ് രാവിലെ നടന്നത്. കളിക്കൂട്ടം എന്ന നാടന്‍ കളികളുടെ പരിശീലനം ഉച്ചയ്ക്ക് ശേഷം നടുന്നു. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി, കൗസിലര്‍മാരായ പി.വി ശിവകുമാര്‍, സി.സി.ഷിബിന്‍, സിന്ധു ബൈജന്‍, ബിജി അജയകുമാര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.