നവോത്ഥാനമൂല്യങ്ങള്‍ക്ക് കനത്ത വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ സാംസ്‌ക്കാരികോത്സവങ്ങളുടെയും കൂട്ടായ്മകളുടെയും പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അഭിപ്രായപ്പെട്ടു.പ്രളയാനന്തരം വ്രണിതബാധിതമായ മനസ്സുകളെ ആചാര അനുഷ്ഠാനങ്ങളുടെ പേരില്‍ കൂടുതല്‍ മുറിവേല്‍പ്പിക്കുന്നത് നാം നേടിയെടുത്ത നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനു മാത്രമെ ഉപകരിക്കൂ.അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് കേരളീയ സമൂഹം നടന്നു നീങ്ങിയത് ഒരുപാട് ചെറുത്തു നില്പുകളിലൂടെയാണ് .പ്രളയകാലത്ത് നമുക്ക് ഒന്നാകാന്‍ കഴിഞ്ഞത് അത് കൊണ്ടാണെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ഒരാഴ്ചക്കാലം നീണ്ട് നില്‍ക്കുന്ന പടിയൂര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ അധ്യക്ഷത വഹിച്ചു.സി എന്‍ ജയദേവന്‍ എം പി ,പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ ,ബേബി ശിവാനി ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ബാങ്ക് പ്രസിഡന്റ് പി മണി സ്വാഗതവും ,ബാങ്ക് സെക്രട്ടറി സി കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു