ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ ഇരിഞ്ഞാലക്കുട ബി ആര്‍ സി നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ഭിന്ന ശേഷി വാരാചരണത്തിനു സമാപനമായി. കൈകോര്‍ക്കാം ഒന്നാകാം എന്ന സന്ദേശത്തെ മുന്‍നിര്‍ത്തി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. വിളംബര റാലി , കലാ സാഹിത്യമത്സരങ്ങള്‍, ഭവന സന്ദര്‍ശനം, ദീപശിഖ പ്രയാണം, രക്ഷാകര്‍തൃ സംഗമം, ശില്പശാല തുടങ്ങിയ പരിപാടികള്‍ ഭിന്നശേഷിക്കാരായവര്‍ക്കും മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ഒന്ന് ചേര്‍ന്നു മുന്നേറാനുള്ള അവസരമാണ് ഒരുക്കിയത് . വാരാചരണത്തിന്റെ സമാപനവും ഏകദിന ശില്പശാലയും ഇരിഞ്ഞാലക്കുട ടൗണ്‍ഹാളില്‍ വച്ചു നടന്നു. നവകേരള ചിത്രത്തില്‍ കയ്യൊപ്പു ചാര്‍ത്തിക്കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് . ഇരിങ്ങാലക്കുട മുനിസിപ്പല്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .എ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു . മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയ ഗിരി , എഇഒ രാധ .ടി , ഡയറ്റ് ഫാക്കല്‍റ്റി സനോജ് .എം .ആര്‍ , ജി ജി എച്ച് എസ് പ്രധാനാധ്യാപിക രമണി .ടി .വി , എല്‍ പി വിഭാഗം പ്രധാനാധ്യാപിക ലാജി വര്‍ക്കി , ബോയ്‌സ് ഹൈസ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗായത്രി സി നായര്‍ , റിസോര്‍സ് അധ്യാപകന്‍ മാണിക്യന്‍ .എം എന്നീ ഭിന്നശേഷിക്കാരായ പ്രതിഭകളെ ചടങ്ങില്‍ വച്ച് ആദരിച്ചു . ബിപിഒ സുരേഷ് ബാബു സ്വാഗതവും മാണിക്യന്‍ .എം നന്ദിയും പറഞ്ഞു .