Home NEWS കേരളത്തിന്റെ പ്രബുദ്ധതയുടെ അടിസ്ഥാനം അറിവും പുസ്തകങ്ങളും- ഡോ.ടി.കെ.നാരായണന്‍

കേരളത്തിന്റെ പ്രബുദ്ധതയുടെ അടിസ്ഥാനം അറിവും പുസ്തകങ്ങളും- ഡോ.ടി.കെ.നാരായണന്‍

വെള്ളാങ്ങല്ലൂര്‍: കേരള ജനതയെ പ്രബുദ്ധരാക്കിയത് അറിവും പുസ്തകങ്ങളുമാണെന്ന് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍ പറഞ്ഞു.പുസ്തകങ്ങള്‍ നശിക്കാനിടവന്നാല്‍ കേരളത്തിന്റെ പ്രബുദ്ധത നശിക്കും എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും അതിനു തടയിടാന്‍ അറിവ് പകരുക തന്നെ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സി.യില്‍ നടന്ന പുസ്തകക്കൂട പദ്ധതിയുടെ ഭാഗമായുള്ള പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നാരായണന്‍. പ്രളയത്തില്‍ പുസ്തകം നഷ്ടപ്പെട്ട സ്‌കൂളുകള്‍ക്ക് താത്കാലികാശ്വാസമായി പുസ്തകങ്ങള്‍ വിതരണം ചെയ്തു. ഡി.ബി.പി.എല്‍.പി.എസ്.പടിയൂര്‍, സെന്റ് മേരീസ് എല്‍.പി.എസ്.എടതിരിഞ്ഞി, എസ്.എസ്.ഐ.യു.പി.എസ്. പടിയൂര്‍ എന്നീ സ്‌കൂളുകളിലെ ലൈബ്രറികള്‍ക്കാണ് പുസ്തകക്കൂട വഴി 250 പുസ്തകങ്ങള്‍ വീതം വിതരണം ചെയ്തത്. ഇരിങ്ങാലക്കുട എ.ഇ.ഒ. രാധ അധ്യക്ഷയായി. കലാമണ്ഡലം എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍ ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ് , കലാമണ്ഡലം ശിവദാസ്, അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, ഭദ്ര രജനീഷ്, എ.എ.ലാലി,സി.എസ്.പ്രസീത, താജുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Exit mobile version