പടിയൂര്‍ – പടിയൂര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരുന്ന കുടിവെള്ള കണക്ഷനുകള്‍ പുനരാരംഭിക്കുകയാണ് .2018 നവംബര്‍ 1-ാം തിയ്യതി രാവിലെ 10 മണി മുതല്‍ കേരളവാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട സബ്ബ്ഡിവിഷന്‍ ഓഫീസില്‍ നിന്നും 15 രൂപ അടച്ച് അപേക്ഷ വാങ്ങാവുന്നതാണ്.ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (ഉടമസ്ഥവകാശം) ബി പി എല്‍ ആനുകൂല്യം ലഭിക്കേണ്ട ഉപഭോക്താക്കള്‍ ഒറിജിനല്‍ റേഷന്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം.അപേക്ഷ വാങ്ങുന്നതിന് ഉപഭോക്താവ് നേരിട്ട് ഹാജരാകേണ്ടതാണ് .കൃത്യമായി പൂരിപ്പിച്ച അപേക്ഷകള്‍ ,തന്നാണ്ടിലെ ഭൂനികുതിയുടെ രശീതിയുടെ കോപ്പി,6 മാസത്തിനുള്ളിലെ ഉടമസ്ഥവകാശ സര്‍ട്ടിഫിക്കറ്റ് ,ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,ലൈസന്‍സ്ഡ് പ്ലംബര്‍ തയ്യാറാക്കിയ പ്ലാന്‍ 2 കോപ്പി,സ്വന്തം വിലാസമെഴുതിയ സ്റ്റാമ്പോടു കൂടിയ 2 കവറുകള്‍ എന്നിവ സഹിതം ഉപഭോക്താവ് നേരിട്ട് ഹാജരാകേണ്ടതാണ് .പൂരിപ്പിച്ച അപേക്ഷകള്‍ അന്നേ ദിവസം മുതല്‍ തന്നെ സ്വീകരിക്കുന്നതാണ്.അതും ഉപഭോക്താവ് നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.ബി പി എല്‍ ഉപഭോക്താക്കള്‍ ആനുകൂല്യം ലഭിക്കുന്നതിനായി റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി,മേല്‍നോട്ട ഫീസ് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ ഫോറം എന്നിവ അപേക്ഷയോടൊപ്പം ഹാജരാകേണ്ടതാണ് .റോഡ് ക്രോസിംഗ് ,പ്രോപ്പര്‍ട്ടി ക്രോസിംഗ് എന്നിവ ആവശ്യമായ വരുന്ന ഉപഭോക്താക്കള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ തന്നെ അതാത് വകുപ്പുകളില്‍ നിന്ന് അനുമതി പത്രം വാങ്ങി ഹാജരാകേണ്ടതാണ്.കണക്ഷന്‍ ലഭിക്കുന്നതിന് 200 രൂപ മുദ്രപത്രത്തില്‍ കരാര്‍ വയ്‌ക്കേണ്ടതാണ്.കണക്ഷന്‍ ഫീസ് ആയി ബി പി എല്‍ ഉപഭോക്താക്കള്‍ 300 രൂപയും അല്ലാത്തവര്‍ 550 രൂപയും ഗാര്‍ഹികേതര കണക്ഷന് 1050 രൂപയും ഓഫീസില്‍ അടയ്‌ക്കേണ്ടതാണ്.ലൈസന്‍സുള്ള പ്ലംബര്‍മാരുടെ ലിസ്റ്റ് ഓഫീസില്‍ ലഭ്യമാണ് .സ്ഥലപരിശോധന നടത്തിയ ശേഷമുള്ള എസ്റ്റിമേറ്റ് തുക മാത്രമെ ഉപഭോക്താവ് വഹിക്കേണ്ടതുള്ളു.റോഡ് ക്രോസിംഗ് ആവശ്യമെങ്കില്‍ മാത്രമെ അധിക തുക ചെലവാക്കേണ്ടി വരികയുള്ളു