ഇരിങ്ങാലക്കുട-ഭൂരിപക്ഷം പ്രദേശങ്ങളിലേക്കും സ്വകാര്യ സര്‍വ്വീസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാരുടെ കുറവ് മൂലം പല ട്രിപ്പുകളും റദ്ദാക്കി.ഇരുനൂറ്റിയമ്പതിലധികം ബസ്സുകളാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു സര്‍വ്വീസ് നടത്തുന്നത്.ഇരിങ്ങാലക്കുട -മൂന്നുപൂടിക പാതയിലൊഴിച്ച് എല്ലായിടത്തേക്കും ബസ് സര്‍വ്വീസ് പുനരാരംഭിച്ചു.പല റൂട്ടിലും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് യാത്രക്കാരായുണ്ടായത്.തുടര്‍ന്ന് നൂറോളം ബസ്സുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി.മൂന്നുപീടിക റൂട്ടില്‍ ചേലൂര്‍ പൂച്ചക്കുളത്ത് റോഡിലെ വെള്ളക്കെട്ട് പൂര്‍ണമായും ഇറങ്ങാത്തതിനാല്‍ സര്‍വ്വീസ് പുനരാരംഭിച്ചിട്ടില്ല