ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജില്‍ ഈ അദ്ധ്യയനവര്ഷം രണ്ടു ബിവോക് ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നു.1.അപ്ലൈഡ് മൈക്രോബയോളജി & ഫോറന്‍സിക് സയന്‍സ് 2.മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് യുജിസിയുടെയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും അംഗീകാരമുള്ള എയ്ഡഡായ ബിരുദകോഴ്‌സുകള്‍ ആണിവ. മറ്റേതൊരു ഡിഗ്രി കോഴ്‌സുകള്‍ പോലെ തുടര്‍പഠന സാധ്യതകള്‍ നല്‍കുന്നതോടൊപ്പം നൂതനതൊഴില്‍ സാദ്ധ്യതകളില്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക കൂടി ചെയ്യുന്നവയാണ് ഈ കോഴ്‌സുകള്‍.
പ്രത്യേകതകള്‍:
Clinical, general, industrial, forensic science മേഖലകളില്‍ വിവിധ അവസരങ്ങള്‍ നല്‍കുന്ന കോഴ്‌സാണ് അപ്ലൈഡ് മൈക്രോബയോളജി & ഫോറന്‍സിക് സയന്‍സ്. സയന്റിഫിക് ഇന്‍വെസ്റ്റിഗേഷന്റെ പ്രാധാന്യം ഏറിവരുന്ന ഇക്കാലത്ത് ഈ കോഴ്‌സ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിവിധ ഹോട്ടല്‍ മേഖലകള്‍, ആതുരശുശ്രൂഷ, റിസര്‍ച്ച്, തുടങ്ങി നിരവധി സാധ്യതകള്‍ ഇതിനുണ്ട്.മലയാളം എന്ന പരമ്പരാഗത കോഴ്‌സിനു നൂതന തൊഴിലവസരസാധ്യതകള്‍ ചേര്‍ത്താണ് മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് എന്ന കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. പത്രപ്രവര്‍ത്തനം, മലയാളം ടൈപ്പിംഗ്, വിവര്‍ത്തനം തുടങ്ങിയ നിരവധി സാധ്യതകള്‍ക്കൊപ്പം പുരാരേഖകളുടെ ശാസ്ത്രീയപരിപാലനം കൂടിയും ഈ കോഴ്‌സിന്റെ ഭാഗമാണ്.
യോഗ്യത:
വി.എച്ച്. എസ്.സി., പ്ലസ് ടു സയന്‍സ് കഴിഞ്ഞവര്‍ക്ക് അപ്ലൈഡ് മൈക്രോബയോളജി & ഫോറന്‍സിക് സയന്‍സ് കോഴ്‌സിലേക്കും ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു, വി.എച്ച്. എസ്.സി. കഴിഞ്ഞവര്‍ക്ക് മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് എന്ന കോഴ്‌സിലേക്കും അപേക്ഷിക്കാം. അപേക്ഷകള്‍ stjosephs.edu.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 13. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400741861 എന്ന നമ്പറില്‍ ബന്ധപ്പെടുക.