ഇരിങ്ങാലക്കുട : കെ.എസ്.ഇ.ബി. ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ വ്യാജ പരാതി നല്കി സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ.ബാബുവിനെയും പാര്‍ട്ടി പ്രവര്ത്തകന് രാധാകൃഷ്ണനെയും കള്ളക്കേസില്‍ കുടുക്കിയിരുന്നു എന്നാരോപണം.കുഴികാട്ടുകോണം പ്രദേശത്ത് അകാരണമായി പല സമയത്തും വൈദ്യുതി ഇല്ലാതിരിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഒന്നിലധികം തവണ കെ.എസ്.ഇ.ബി ലൈന്മാന് മാരോട് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇടതുപക്ഷ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ മോശം അഭിപ്രായം സൃഷ്ടിക്കുന്നതിനാണ് ബോധപൂര്‍വ്വമുള്ള ഇത്തരം നടപടിയെന്നും ആര്.എസ്.എസ് അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി. ലൈന്മാന്മാരായ വേണുഗോപാല്‍ പടിയൂര്‍, സജയ് ചെവ്വൂര്