ഇരിങ്ങാലക്കുട : കാന്‍സര്‍ ബാധിതനായ അസ്‌നാന്‍ എന്ന നാലു വയസുകാരനെ രക്ഷിക്കാനായുള്ള ‘രക്ത മൂല കോശ ദാന റെജിസ്‌ട്രേഷന്‍’ ക്യാമ്പയിന്‍ പുരോഗമിക്കുന്നു.കഴിഞ്ഞ ദിവസം സെന്റ് ജോസഫ് കോളേജില്‍ ആരംഭിച്ച ക്യാമ്പയിന്‍ വെള്ളിയാഴ്ച്ച ക്രൈസ്റ്റ് കോളേജിലും, തരണനെല്ലൂര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജിലും നടന്നു.ക്രൈസ്റ്റ് കോളേജില്‍ വെച്ചു നടന്ന ക്യാമ്പയിന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ മാത്യു പോള്‍ ഊക്കനും, തരണനെല്ലൂര്‍ കോളേജിലെ ക്യാമ്പയിന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ അഹമ്മദും ഉല്‍ഘാടനം ചെയ്തു.നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ആണ് സ്വയം തയ്യാറായി ഈ കുഞ്ഞനുജനെ രക്ഷിക്കാന്‍ മുന്നോട്ട് വന്നത്. ക്രൈസ്റ്റ് കോളേജിലെ സന്നദ്ധ സംഘടന ആയ ‘തവനീഷ്’ & എന്‍ എസ് എസ് പ്രവര്‍ത്തകരാണ് ക്രൈസ്റ്റ് കോളേജില്‍ ക്യാമ്പിന് നേതൃത്വം നല്‍കിയത്.പൊതു ജനങ്ങള്‍ക്കായി ജൂലൈ 29 ന് ഞായറാഴ്ച 2 മണി മുതല്‍ 5 മണി പി ടി ആര്‍ മഹലില്‍ ജനമൈത്രി പോലീസും, റെസിഡന്‍സ് അസോസിയേഷനുകളും, വിവിധ ക്ലബ്ബുകളും ആയി സഹകരിച്ചു റെജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.