Home NEWS സ്വയം കണ്ടെത്തിയ സങ്കേതിക വിദ്യയുമായി വള്ളിവട്ടത്തെ ഒരു ചെമ്മീന്‍ വിജയഗാഥ.

സ്വയം കണ്ടെത്തിയ സങ്കേതിക വിദ്യയുമായി വള്ളിവട്ടത്തെ ഒരു ചെമ്മീന്‍ വിജയഗാഥ.

വള്ളിവട്ടം : വര്‍ഷകാല ചെമ്മീന്‍ കൃഷിയില്‍ അശോകന്റെ വിജയ ഗാഥ. കഴിഞ്ഞ ഇരുപത് വര്‍ഷമായി വര്‍ഷകാല ചെമ്മീന്‍ കൃഷി ചെയ്യുന്ന വള്ളിവട്ടം ചിറയില്‍ അശോകനാണ് ചെമ്മീന്‍ കര്‍ഷകര്‍ക്ക് ആവേശം പകരുന്ന രീതിയില്‍ സ്വന്തമായി കണ്ടെത്തിയ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയകരമായി കൃഷി ചെയ്യുന്നത്.കനോലി കനാലിനോട് ചേര്‍ന്നാണ് ചെമ്മീന്‍കെട്ട്. പുഴയിലെ ഓക്‌സിജന്റെ അളവ് കാലക്രമത്തില്‍ കുറഞ്ഞു വരികയാണ്. അതിന് പരിഹാരമായി ചെമ്മീന്‍ കുഞ്ഞുങ്ങള്‍ക്ക് ശുദ്ധവായു കിട്ടാന്‍ അശോകന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.കൃഷിസ്ഥലത്തിന്റെ മൂന്ന് ഭാഗങ്ങളിലായി പ്രത്യേക പ്ലാറ്റ്‌ഫോം ഉണ്ടാക്കി മൂന്ന് ഓട്ടോറിക്ഷകള്‍ സ്ഥാപിച്ച് അതിന്റെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് എയറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓട്ടോറിക്ഷയുടെ ബാക്ക് വീലിന്റെ ഡ്രമ്മില്‍ നിന്നുള്ള കണക്ഷനിലൂടെ തടാകത്തില്‍ പ്രത്യേകം തയ്യാറാക്കിയ ലീഫുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇതുവഴി വെള്ളം ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ ആവശ്യമായ ഓക്‌സിജന്‍ ചെമ്മീന്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നു. ദിവസേന 12 മണിക്കൂര്‍ ഇത് പ്രവര്‍ത്തിപ്പിക്കും. ഒരു എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു മണിക്കൂറിന് 25 രൂപയുടെ ഡീസലാണ് വേണ്ടി വരുന്നത്.കഴിഞ്ഞ തവണ 128 ദിവസം കൊണ്ട് അശോകന്‍ ഉദ്പാദിപ്പിച്ചത് 1500 കിലോ വനാമി ചെമ്മീനാണ്.വള്ളിവട്ടം കോഴിക്കാട് പാട്ടത്തിനെടുത്ത നാല് ഏക്കര്‍ സ്ഥലത്ത് പൂര്‍ണ്ണമായും ജൈവ രീതിയില്‍ ആണ് കൃഷി ചെയ്യുന്നത്.ഫിഷറീസ് വകുപ്പില്‍ നിന്നും ലഭ്യമായ കാര ചെമ്മീന്‍ കുഞ്ഞുങ്ങളെ നാല് മാസം മുമ്പാണ് നിക്ഷേപിച്ചത്. രണ്ട് സ്ഥിരം പണിക്കാരോടൊപ്പം അശോകന്‍ രാവും പകലും അതീവ ശ്രദ്ധയോടെ പരിപാലിക്കുന്നു.അശോകന് പിന്തുണയും സഹായവുമായി ഭാര്യ ഗീതയും മകള്‍ അശ്വിനിയുമുണ്ട്. മകന്‍ അശ്വിന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു.

 

Exit mobile version