കാറളം : കാറളം ആലുംപറമ്പ് മുതല്‍ കരുവന്നൂര്‍ വലിയ പാലം വരെ ഏകദേശം മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇറിഗേഷന്‍ റോഡ് ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് ടാറിംങ്ങ് നടത്തിയത്.റോഡിന്റെ പേരില്‍ ഇറിഗേഷന്‍ വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ഉണ്ടായ വിവാദങ്ങള്‍ പ്രദേശത്ത് രൂപികരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെയും ജനപ്രതിനിധികളുടെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമവായത്തിലെത്തി ജനങ്ങളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനവസാനമായി റോഡ് ടാറംങ്ങ് നടത്തിയത്.കരുവന്നൂര്‍ പുഴയോരത്ത് കൂടി കാട്ടൂരിലേയക്ക് പോകാവുന്ന റോഡ് സ്വപ്ന പൂര്‍ത്തികരണം എന്ന് കരുതിയപ്പോഴാണ് ആദ്യം പെയ്ത മഴയില്‍ തന്നെ റോഡിലെ ടാറിംങ്ങ് ഒലിച്ച് പോയി ചെളിമണ്ണ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.ബണ്ട് റോഡായതിനാല്‍ ഉയര്‍ന്ന് നില്ക്കുന്ന റോഡില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടുമില്ല.മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഏകദേശം ഒരു കോടി ഇരുപതുലക്ഷം രൂപ അടങ്കല്‍ തുകയായിട്ടാണ് ടാറിംങ്ങ് റോഡ് പണി കഴിപ്പിച്ചത്.അശാസ്ത്രീയമായ രീതിയിലുള്ള ടാറിംങ്ങും ടാറിന്റ കുറവും വരുത്തി പണി കഴിച്ച കരാറുകാരും ഉദ്യോഗസ്ഥ വിഭാഗവും കാണിച്ച അഴിമതിയാണെന്നാരോപിച്ച് നാട്ടുകാര്‍ ഒറ്റകെട്ടായി പ്രക്ഷോപത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ്.റോഡിന്റെ തകര്‍ച്ചയില്‍ എ ഐ ടി യു സി മോട്ടോര്‍ തൊഴിലാളി യൂണിയന് കാറളം യൂണിറ്റ് പ്രതിഷേധിച്ചു.