ഇരിങ്ങാലക്കുട : സമൂഹനന്മ ലക്ഷ്യമാക്കിയ കഠിനാധ്വാനിയായ വിദ്യഭ്യാസപ്രവര്‍ത്തകന്‍ – ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ഫാ.ജോസ് തെക്കന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം പിന്നിടുന്നു. ക്രൈസ്റ്റ് കോളേജിനെ ദേശീയ നിലവാരത്തില്‍ എത്തിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനവും ദീര്‍ഘവീക്ഷണവും എത്ര വലുതായിരുന്നു എന്ന് നാം ഇപ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്. പ്രിന്‍സിപ്പല്‍, മികച്ച രസതന്ത്രം അധ്യാപകന്‍ തുടങ്ങിയ വിവിധ മേഖലകൡ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പ്രായഭേദമന്യേ എല്ലാവരോടും സൗഹൃദ മനോഭാവം വച്ചു പുലര്‍ത്തുന്ന ആളായിരുന്നു. എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളേയും ഒരേ പോലെ കണ്ട അദ്ദേഹം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും ഉറ്റ ചങ്ങാതിയായിരുന്നു. 1996 ല്‍ ക്രൈസ്റ്റ് കോളേജില്‍ ജൂനിയര്‍ ലക്ചററായി ജോയിന്‍ ചെയ്ത അദ്ദേഹം 2007 മുതല്‍ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലായിരുന്നു. അവസാന നാളുകളില്‍ ആറുവര്‍ഷത്തോളം അദ്ദേഹം ഹൃദ്രോഗത്തിനടിമപ്പെട്ടെങ്കിലും കര്‍മ്മ നിരതനായിരുന്നു. കാഞ്ഞിരപ്പിള്ളി വില്ലേജിലെ പരിയാരത്ത് തെക്കന്‍ വീട്ടില്‍ മാത്യൂവിന്റെയും താണ്ടമയുടെയും അഞ്ചാമത്തെ മകനായി ജനനം.തൂമ്പാകോട് എല്‍ പി സ്‌കൂളിലും കുറ്റികാട് ഹൈസ്‌കൂളിലും