ഇരിങ്ങാലക്കുട : യുവാക്കളുടെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ച് കിട്ടിയത് വൃദ്ധയായ സ്ത്രിയ്ക്ക്.ചെവ്വാഴ്ച്ച രാവിലെയാണ് മാടായികോണം അച്യുതന്‍നായര്‍ മൂലയില്‍ താമസിക്കുന്ന ഗോകുലം വീട്ടില്‍ സാവിത്രി (85) കനത്ത മഴയില്‍ നിറഞ്ഞ് കിടക്കുന്ന കിണറ്റില്‍ വീണത്.മകള്‍ ജോലിയ്ക്ക് പോയതിനെ തുടര്‍ന്ന് വൃദ്ധയായ സാവിത്രി തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്.ഓടികൂടിയ നാട്ടുക്കാര്‍ സാവിത്രിയ്ക്ക് പിടിച്ച് നില്‍ക്കാന്‍ കയര്‍ ഇട്ട് നല്‍കുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചെങ്കില്ലും അവര്‍ എത്തുംവരെ കാത്തുനില്‍ക്കാതെ സമീപവാസിയായ വിപിന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സുഹൃത്തുക്കളായ സുഭാഷ്,യദുകൃഷ്ണന്‍,നിധീഷ്,സുരേഷ്,ജിത്തു എന്നിവര്‍ ചേര്‍ന്ന് വൃദ്ധയെ രക്ഷിക്കുകയായിരുന്നു.സുഭാഷ് കിണറ്റിലിറങ്ങി മറ്റുള്ളവര്‍ കസേര കെട്ടിയിറക്കിയാണ് വൃദ്ധയെ കിണറ്റില്‍ നിന്നും രക്ഷിച്ചത്.യുവാക്കളുടെ സമയോജിതമായ ഈ രക്ഷാപ്രവര്‍ത്തനം ഇല്ലായിരുന്നെങ്കില്‍ വാര്‍ത്തയാകാവുന്നത് മറ്റൊന്നാവാമായിരുന്നു.രക്ഷപ്രവര്‍ത്തനം കഴിയുമ്പൊഴെക്കും ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയിരുന്നു.വീഴ്ച്ചയില്‍ നിസാരപരിക്കുകളേറ്റ സാവിത്രിയെ ഫയര്‍ഫോഴ്‌സ് ആബൂലന്‍സില്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.