ഇരിങ്ങാലക്കുട : ഭൂസ്വത്തും, വ്യവസായവും കൈമുതലുള്ള സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും, സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗത്തിന് തന്റേതായ സഹായങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ച് സമൂഹത്തിനുവേണ്ടി ജീവിതം മാറ്റിവച്ച ഉത്തമ കമ്യൂണിസ്റ്റായിരുന്നു പി.കെ.കുമാരനെന്ന് സിപിഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അഭിപ്രായപ്പെട്ടു. മുന്‍ കമ്മയൂണിസ്റ്റ് പാര്‍ട്ടി നേതാവും സ്വാതന്ത്രസമരസേനാനിയുമായിരുന്ന പി.കെ.കുമാരന്‍ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വത്സരാജ്.പരിയാരം കര്‍ഷകസമരം, കുട്ടംകുളസമരം, പാലിയംസമരം ഉള്‍പ്പെടെ ഒട്ടേറെ സമരപോരാട്ടങ്ങള്‍ക്ക് സജീവപങ്കാളിത്തവും നല്‍കിയ സ.പി.കെ.കുമാരന്‍ എന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി.കെ.സുധീഷ് അനുസ്മരിച്ചു. 1949ല്‍ ഒളിവില്‍ താമസിച്ചീരുന്ന നേതാക്കളെ കാണിച്ച് തരണമെന്നാവശ്യപ്പെട്ട് പോലീസ് ലോക്കപ്പില്‍ അതിക്രൂരമായ മര്‍ദ്ദനത്തിരയാവുകയും തന്നോടൊപ്പം സമരഭൂവില്‍ പ്രവര്‍ത്തിച്ചീരുന്ന സഹപ്രവര്‍ത്തക സ.പി.സി.കുറുംമ്പയോടൊപ്പം ലോക്കപ്പില്‍ ഇരുവരെയും നഗ്നരാക്കി നിര്‍ത്തി കേരളം കണ്ട ഏറ്റവും നികൃഷ്ട്പ്രവര്‍ത്തികള്‍ ഇരുവരേകൊണ്ടും ചെയ്യിക്കുവാന്‍ പോലീസ് ഉപയോഗീച്ച സത്യം പുതുതലമുറ അറിയണമെന്നും സുധീഷ് കൂട്ടിചേര്‍ത്തു. യുവാവായിരിക്കേ ഒരു അധകൃതവിഭാഗത്തിലെ യുവതിയെ വിവാഹം കഴിച്ചു കൊണ്ട് അദ്ദേഹം സമൂഹത്തിന് മുന്നില്‍ മാതൃകയായി. സി.പി.ഐ സംസ്ഥാനകൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍ മണ്ഡലം സെക്രട്ടറി പി.മണി, ജില്ലാ കൗണ്‍സില്‍ അംഗം എം.ബി.ലത്തീഫ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.വി.രാമകൃഷ്ണന്‍, എം.സി.രമണന്‍, ഇ.കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.