ജയില്‍ വൊക്കേഷണല്‍ ട്രെയിനിംഗ് കോഴ്സിന്റെ ഭാഗമായി സിനിമയെകുറിച്ച് പഠിച്ചാണു തടവുകാര്‍ സിനിമ നിര്‍മ്മിച്ചത്. കലാചിത്ര സംവിധായകനായ എല്‍.ചിദംബര പളനിയപ്പന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ജയില്‍ സൂപ്രണ്ട് ജയകുമാര്‍ മുഖേന സമര്‍പ്പിച്ച ആശയത്തിനു സംസ്ഥാന ജയില്‍ മേധാവിയുടെ അംഗീകാരം ലഭിച്ചതോടെയാണു തടവുകാരുടെ സിനിമയ്ക്കു വഴിയൊരുങ്ങിയത്. ഇരുന്നുറോളം പേരാണ് ജയിലിലെ അന്തേവാസികള്‍. ഇവരില്‍നിന്ന് സിനിമാനിര്‍മ്മാണത്തില്‍ താല്പര്യമുള്ള 23 പേരെ കണ്ടെത്തി