Home NEWS തപാല്‍ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാലസമരം പത്ത് ദിവസം പിന്നിട്ടു.

തപാല്‍ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാലസമരം പത്ത് ദിവസം പിന്നിട്ടു.

ഇരിങ്ങാലക്കുട: ജി.ഡി.എസ്. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക,മെമ്പര്‍ഷിപ്പ് വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കുക തുടങ്ങിയആവശ്യങ്ങള്‍ ഉന്നയിച്ച് തപാല്‍ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാലസമരം പത്ത് ദിവസം പിന്നിട്ടു. ഇതിന്റെ ഭാഗമായി എന്‍.എഫ്.പി.ഇ.യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പി. ശിവകുമാര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, വിവിധ സര്‍വ്വീസ് ട്രേഡ് യൂണിയന്‍ നേതാക്കളായ മോഹനന്‍, കെ.എന്‍. രാമന്‍, വിനി കെ.ആര്‍, ചന്ദ്രിക ശിവരാമന്‍,ജോളി കെ.കെ. ശ്രീലാല്‍, സുജ ആന്റണി, ഹരിലാല്‍, എന്‍.എഫ്.പി.ഇ. നേതാക്കളായ കെ.എസ്. സുഗതന്‍, സചേതന്‍, ബേബി, ഷീജ, പി.പി. മോഹന്‍ദാസ്, ടി.കെ.ശക്തീധരന്‍ എന്നിവര്‍ സംസാരിച്ചു. ചാലക്കുടി, കൊടുങ്ങല്ലൂര്‍, പുതുക്കാട് മേഖലകളില്‍ പണിമുടക്കിയ ജീവനക്കാര്‍ പ്രകടനം നടത്തി. ചാലക്കുടിയില്‍ ഇ.വി. മുരളി, സന്തോഷ്, വിശ്വംഭരന്‍, സുജിത്കുമാര്‍, കൊടുങ്ങല്ലൂരില്‍ പി.ജി. സുരേഷ് ബാബു, പി.കെ. രാജീവന്‍, കെ. ദിനേശന്‍, കെ. രാജീവന്‍,ശശീധരന്‍ എന്നിവരും പുതുക്കാട് ഒ.എസ്. ബേബി, എന്‍.സി. ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version